വ്യാജ നോട്ടുകളും ഔദ്യോഗിക രേഖകളും നിർമിച്ച വിദേശി സഊദിയിൽ അറസ്റ്റിൽ

0
2269

റിയാദ്: വ്യാജ നോട്ടുകളും ഔദ്യോഗിക രേഖകളും നിർമിച്ച വിദേശി സഊദിയിൽ അറസ്റ്റിലായി. തലസ്ഥാന നഗരിയായ റിയാദിലാണ് സുരക്ഷ സേന കാമറൂണിയൻ സ്വദേശിയെ അറസ്റ്റ് ചെയ്തത്.

റിയാദ് നഗരിയിൽ റെസിഡൻഷ്യൽ യൂണിറ്റ് വാടകക്കെടുത്ത് സജ്ജീകരണങ്ങൾ ഒരുക്കിയാണ് പ്രതി തന്റെ കുറ്റകൃത്യം ചെയ്തിരുന്നത്. ഹൗസിംഗ് യൂണിറ്റിനുള്ളിൽ നിന്ന് കള്ളപ്പണത്തിനും കള്ളനോട്ടിനും ഉപയോഗിച്ച പേപ്പർ ക്ലിപ്പുകളും ഉപകരണങ്ങളും സുരക്ഷ സേന പിടിച്ചെടുത്തു.

പ്രതിയെ അറസ്റ്റ് ചെയ്യുകയും നിയമ നടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തതായി പോലീസ് അറിയിച്ചു.