ജിദ്ദ: മകളെ കത്തികൊണ്ട് പലതവണ കുത്തുകയും കുട്ടിയുടെ മുത്തശ്ശിക്ക് നേരെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത സഊദി പൗരന്റെ വധശിക്ഷ നടപ്പാക്കി. സഊദി പൗരനായ അബ്ദുല്ല ബിൻ താഹിർ അൽ മർഗലാനിയെയാണ് തന്റെ മകളെ കത്തികൊണ്ട് പലതവണ കുത്തി കൊലപെടുത്തിയ കേസിൽ ശനിയാഴ്ച വധശിക്ഷക്ക് വിധേയനാക്കിയത്.
ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്ത പ്രതിയുടെ കുറ്റം തെളിവ് സഹിതം തെളിയിക്കപ്പെട്ടിരുന്നു. തുടർന്ന് ക്രിമിനൽ കോടതി വധധിക്ഷ പുറപ്പെടുവിച്ചു. അപ്പീൽ കോടതിയും സുപ്രീം കോടതിയും ഇത് ശരിവെക്കുകയും വിധി നടപ്പാക്കാൻ രാജകൽപ്പന ലഭിക്കുകയും ചെയ്തതോടെയാണ് ഇന്നലെ ഇദ്ദേഹത്തിന്റെ ശിക്ഷ നടപ്പാക്കിയത്.




