സഊദിയുമായി വെടിനിർത്തലിന് തയ്യാറാറെന്ന് ഹൂതികൾ, ആശയം മുന്നോട്ട് വെച്ചത് റിയാദിൽ നടക്കുന്ന ചർച്ചകൾക്ക് മുന്നോടി

0
2782

റിയാദ്: യെമനിലെ ഹൂതി മലിഷ്യ സഊദിയുമായി ചർച്ചക്ക് തയ്യാറെന്നും വെടിനിർത്തൽ പദ്ധതിക്ക് ഒരുക്കമാണെന്ന് സഊദിയെ അറിയിച്ചതായും റിപ്പോർട്ട്. സഊദിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിനിർത്തലും സൻആ വിമാനത്താവളവും ഹുദൈദ തുറമുഖവും തുറക്കലും ഇതിൽ ഉൾപ്പെടുന്നതായും റിപ്പോർട്ടുകളിൽ പറയുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യെമനിലെ യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന പാർട്ടികളുമായി മാർച്ച് 29 നും ഏപ്രിൽ 7 നും ഇടയിൽ റിയാദിൽ ചർച്ചകൾ സംഘടിപ്പിക്കാൻ ഗൾഫ് സഹകരണ കൗൺസിൽ മുന്നോട്ടുവച്ച ഒരു സംരംഭം നിരസിച്ചതായി നേരത്തെ, മാർച്ച് പകുതിയോടെ ഹൂത്തികൾ അറിയിച്ചിരുന്നു. എന്നാൽ, പൊടുന്നുനെയാണ് നിലപാട് മാറ്റം അറിയിച്ചത്.

ഹൂതികൾ മധ്യസ്ഥർ മുഖേന ഒരു ഉടമ്പടി മുന്നോട്ട് വെച്ചിട്ടുണ്ട്. സൻആ വിമാനത്താവളവും ഹുദൈദ തുറമുഖവും തുറക്കുന്നതും യെമൻ കൂടിയാലോചനകളും ഉൾപ്പെടുന്ന ഒരു സംരംഭം അവർ മുന്നോട്ടുവച്ചുവെന്ന് ഉദ്യോഗസ്ഥർ എഎഫ്‌പിയോട് പറഞ്ഞു. യെമനിനുള്ളിലെ നഷ്‌ടങ്ങളുടെ സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ശ്രമത്തിൽ ഹൂതികൾ സിവിലിയൻ വസ്തുക്കളെ ലക്ഷ്യം വയ്ക്കുന്നത് തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പ്രസ്താവിച്ചു.

അതേസമയം, ഹൂതികളുടെ ആവശ്യത്തിൽ സഊദി അറേബ്യയുടെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. നിരവധി തവണ ചർച്ചക്കളുടെ തീരുമാനങ്ങൾ ലംഘിച്ച ഹൂതികളുടെ വാക്കുകൾ വിശ്വസനീയമല്ലെന്ന നിലപാടിലാണ് സഊദിയെന്നാണ് റിപ്പോർട്ടുകൾ. ഹൂതികളുടെ പുതിയ പ്രഖ്യാപനത്തിൽ ആലോചിച്ച ശേഷം ആയിരിക്കും സഊദി അറേബ്യയുടെ പ്രതികരണം.