ജിദ്ദയിലെ അരാംകൊ ആക്രമണം: വീഡിയോ ഷെയർ ചെയ്ത വിദേശി അറസ്റ്റിൽ

0
10900

ജിദ്ദ: ജിദ്ദയിലെ അരാംകോയുടെ പെട്രോളിയം ഉൽപന്ന വിതരണ സ്‌റ്റേഷനെതിരായ ഹൂതികളുടെ ശത്രുതാപരമായ നടപടിയെ മഹത്വവൽക്കരിക്കുന്ന വാക്യങ്ങൾ അടങ്ങിയ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുകയും ഷെയർ ചെയ്യുകയും ചെയ്ത ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞതായി മക്ക പോലീസിന്റെ മാധ്യമ വക്താവ് അറിയിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യമൻ പൗരനാണ് അറസ്റ്റിലായത്. വീഡിയോ എടുക്കുകയും ഹൂതി നടപടികളെ ഇയാൾ മഹത്വവത്കരിക്കുകയായിരിന്നു. മഹത്വവൽക്കരിക്കുന്ന വാക്യങ്ങൾ അടങ്ങിയ വീഡിയോകൾ ഷെയർ ചെയ്യുകയും ചെയ്തിരുന്നു. സ്‌നാപ്ചാറ്റിലെ അക്കൗണ്ട് വഴിയാണ് ഇയാൾ യെമൻ പൗരനാണെന്ന് കണ്ടെത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പ്രതിയെ അറസ്റ്റ് ചെയ്തതായും അയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും അധികൃതർ അറിയിച്ചു.

അധികൃതർ പുറത്ത് വിട്ട വീഡിയോ👇

https://malayalampress.com/wp-content/uploads/2022/03/LAXJ1bYwRkgQ9ai9.mp4