അരാംകൊ ആക്രമണം; തീയണക്കാനായത് 24 മണിക്കൂറിനു ശേഷം, 50 ഫീൽഡ് ടീമുകളുടെ കഠിന ശ്രമത്തിനൊടുവിൽ (വീഡിയോ)

0
3728

റിയാദ്: ജിദ്ദയിലെ അരാംകോ പ്ലാന്റിലെ രണ്ട് എണ്ണ ടാങ്കുകളിലുണ്ടായ തീപിടുത്തം സഊദി സിവിൽ ഡിഫൻസ് ടീമുകൾ അണച്ചു. 50 ലധികം ഫീൽഡ് ടീമുകൾ തീ അണയ്ക്കുന്നതിൽ പങ്കെടുത്തതായി “അൽ-ഇഖ്ബാരിയ” ചാനലിൽ റിപ്പോർട്ട് ചെയ്തു. സിവില്‍ ഡിഫന്‍സും അരാംകോയും ഏറെ പ്രയത്നിച്ചാണ് തീയണക്കാനായത്. അതി കഠിന ശ്രമം നടത്തിയതോടെയാണ് ശ്രമം വിജയിച്ചത്. ഇന്നലെ വൈകീട്ട് 05:25 ഓടെ ഉണ്ടായ തീപിടുത്തതിനെ തുടർന്ന് അന്തരീക്ഷത്തിൽ ഉയർന്ന അതി കഠിന കറുത്ത പുക ഇന്ന് വൈകുന്നേരവും പ്രദേശത്ത് മൂടിക്കെട്ടി നിൽക്കുന്നുണ്ട്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒന്നാം ടാങ്കിലെ തീ ഉച്ചയോടെയാണ് അണച്ചത്. രണ്ടാം ടാങ്കിലെ തീ വൈകുന്നേരത്തോടെ അണച്ചതയാണ് വിവരം. ഏറ്റവും പുതിയ ഉപകരണങ്ങളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സമ്പൂർണ അഗ്നിശമന സേനയാണ് അരാംകോയുടേത്. അതിനാൽ തന്നെ തീ മറ്റു ടാങ്കുകളിലേക്ക് പടരാതിരിക്കാനുള്ള കുറ്റമറ്റ പ്രവർത്തനങ്ങൾ നടത്താനായി. സംഭവത്തെ ലോക രാജ്യങ്ങള്‍ അപലപിച്ചു. ഹൂത്തികളുടെ വിവിധ കേന്ദ്രങ്ങളില്‍ സഖ്യസേന ശക്തമായ സൈനിക നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ വൈകീട്ടാൻ ഈ കേന്ദ്രം ലക്ഷ്യമാക്കി നടത്തിയ ഭീകരാക്രമണത്തിലാണ് ടാങ്കുകൾക്കു തീപിടുത്തമുണ്ടായത്. ഒരു ദശലക്ഷം ബാരൽ ശേഷിയുള്ള ടാങ്കുകൾക്കാണ് തീ പിടിച്ചത്. ഹൂതികളുടെ മിസൈൽ ആക്രമണത്തിന് പിന്നാലെ എണ്ണ വില വീണ്ടും ബാരലിന് 120 ഡോളറിന് മുകളിലെത്തി. അരാംകോക്ക് നേരെയുണ്ടായ ആക്രമണം സഊയുടെ എണ്ണ ഉൽപാദനത്തേയും വിതരണത്തേയും ബാധിച്ചിട്ടുണ്ട്.

സംഭവത്തിന്‌ പിന്നാലെ യമനിലെ ഹുദൈദ തുറമുഖം, സൻആ എയർപോർട്ട് തുറമുഖങ്ങളിൽ നിന്ന് ആയുധങ്ങൾ നീക്കം ചെയ്യാൻ ഹൂതി മിലിഷ്യയ്ക്ക് മൂന്ന് മണിക്കൂർ സമയം അനുവദിച്ചതായി യെമനിലെ അറബ് സഖ്യ സേന അറിയിച്ചു. ഇവിടങ്ങളിൽ നിന്നാണ് സഊദിക്ക് നേരെ ആയുധങ്ങൾ എത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

https://malayalampress.com/wp-content/uploads/2022/03/1_فيديو-مراسل-الإخبارية-من-جدة-إخماد-حريق-الخزانات-و.mp4
https://malayalampress.com/wp-content/uploads/2022/03/2_فيديو-لقطات-من-عملية-إخماد-حريق-محطة-أرامكو-في-جدة.mp4