ഫോർമുല 1 സന്ദർശകർക്ക് ജിദ്ദയിൽ സൗജന്യ ബസ് സർവ്വീസ് സേവനം

0
1789

ജിദ്ദ: മുനിസിപ്പാലിറ്റിയുടെയും സഊദി ഫെഡറേഷൻ ഓഫ് കാർസ് ആൻഡ് മോട്ടോർസൈക്കിൾസിന്റെയും സഹകരണത്തോടെ ഫോർമുല ഗ്രാൻഡ് പ്രിക്സ് ഇവന്റിൽ ജിദ്ദ ട്രാൻസ്പോർട്ട് കമ്പനി സൗജന്യ ഷട്ടിൽ സർവ്വീസ് പ്രഖ്യാപിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാളെ (മാർച്ച് 25 വെള്ളിയാഴ്ച) മുതൽ മാർച്ച് 27 ഞായർ വരെ ആഗോള ഇവന്റ് നടക്കുന്ന ദിവസങ്ങളിൽ ജിദ്ദയിൽ നടക്കുന്ന ഫോർമുല 1 ഇവന്റിലേക്കുള്ള സന്ദർശകർക്ക് സൗജന്യ സർവ്വീസ് ഗതാഗതം ഉപയോഗപ്പെടുത്താവുന്നതാണ്.

സഊദി പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനിയുടെ (SAPTCO) മേൽനോട്ടത്തിലാണ് സേവനം. നിരവധി ബസുകളും സർവ്വീസുകളും ഇവന്റ് വേദിയിലേക്കും പുറത്തേക്കും ഗതാഗതം ക്രമീകരിക്കുന്നതിനുണ്ടാകും.

ജിദ്ദ നഗരത്തിലെ ഏറ്റവും വലിയ ഇവന്റിലേക്കും തിരിച്ചുമുള്ള സഞ്ചാരം സുഗമമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 3 മുതൽ പുലർച്ചെ 3 വരെയുണ്ടാകുന്ന സർവ്വീസുകൾ പ്രിൻസ് സുൽത്താൻ സ്ട്രീറ്റിലൂടെ അബ്ദുൾ റഹ്മാൻ അൽ ദഖിൽ സ്ട്രീറ്റിന്റെ അവസാനം വരെയായി 9 ബസ് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.