ഇന്ത്യക്കാർക്ക് ഇനി ഇന്തോനേഷ്യയിൽ ടൂറിസത്തിനു പറക്കാം, ഓൺ അറൈവൽ വിസ അനുവദിച്ചു

0
2826

ജക്കാർത്ത: ഇന്ത്യക്കാർ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഓൺ അറൈവൽ വിസ അനുവദിച്ച് ഇൻഡോനേഷ്യ. ഇന്ത്യയെ കൂടാതെ യുഎഇ, സഊദി അറേബ്യ ഉൾപ്പെടെയുള്ള ഏതാനും രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് പുതുതായി ഓൺ അറൈവൽ വിസ പ്രകാരം ഇന്തോനേഷ്യയിലേക്ക് പ്രവേശനം അനുവദിച്ചത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

23 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കായി ഈ സൗകര്യം നേരത്തെ നീട്ടിയിരുന്നതായി ഇന്തോനേഷ്യയിലെ ANTARA ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇത് സംബന്ധമായി ഔദ്യോഗിക സർക്കുലർ നാളെ പുറപ്പെടുവിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ദക്ഷിണാഫ്രിക്ക, സഊദി അറേബ്യ, അർജന്റീന, ബെൽജിയം, ബ്രസീൽ, ഡെൻമാർക്ക്, ഫിൻലാൻഡ്, ഹംഗറി, ഇന്ത്യ, മെക്സിക്കോ, മ്യാൻമർ, നോർവേ, പോളണ്ട്, സീഷെൽസ്, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, തായ്‌വാൻ (ചൈന), ടുണീഷ്യ എന്നിവയാണ് പുതിയ വിസ ഓൺ അറൈവൽ രാജ്യങ്ങളും പ്രദേശങ്ങളും.

ഓസ്‌ട്രേലിയ, യുഎസ്, നെതർലാൻഡ്‌സ്, ബ്രൂണെ, ഫിലിപ്പീൻസ്, യുകെ, ഇറ്റലി, ജപ്പാൻ, ജർമ്മനി, കംബോഡിയ, കാനഡ, ചൈന, റിപ്പബ്ലിക് ഓഫ് കൊറിയ, ലാവോസ്, മലേഷ്യ, ഫ്രാൻസ്, ഖത്തർ, ന്യൂസിലാൻഡ്, സിംഗപ്പൂർ, തായ്‌ലൻഡ്, തുർക്കി, യുഎഇ, വിയറ്റ്നാം എന്നീ രാജ്യങ്ങൾ ഇതിനകം പട്ടികയിൽ ഉൾപ്പെട്ടിരുന്നു.

ഗുസ്‌തി നങ്കുറ റായ് അന്താരാഷ്‌ട്ര വിമാനത്താവളം ഒഴികെ, സുരബായ, ജക്കാർത്ത എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ വിസ ഓൺ അറൈവൽ പ്രോഗ്രാം അനുവദിക്കാനാണ് ഇന്തോനേഷ്യ പദ്ധതിയിടുന്നത്.

ടൂറിസം ആന്റ് ക്രിയേറ്റീവ് ഇക്കണോമി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2022 ൽ ഏകദേശം 1.8 ദശലക്ഷം മുതൽ 3.6 ദശലക്ഷം വരെ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ വരവാണ് ഇന്തോനേഷ്യ ലക്ഷ്യമിടുന്നത്.