നാരങ്ങക്കുള്ളിൽ അതി വിദഗ്ധമായി 33 ലക്ഷം മയക്കുമരുന്ന് ഗുളികകൾ, ജിദ്ദയിൽ രണ്ട് വിദേശികൾ പിടിയിൽ (വീഡിയോ)

0
5703

റിയാദ്: സഊദിയിലേക്ക് കടത്താൻ ശ്രമിച്ച 3.3 മില്യൺ ആംഫെറ്റാമിൻ ഗുളികകളുടെ കള്ളക്കടത്ത് തടഞ്ഞതായി നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡയറക്ടറേറ്റ് വക്താവ് മേജർ മുഹമ്മദ് അൽ നജിദി അറിയിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാരങ്ങക്കുള്ളിൽ വളരെ വിദഗ്ധമായി ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ഒറ്റ നോട്ടത്തിൽ ഒറിജിനൽ നാരങ്ങയാണെന്ന് തോന്നുമെങ്കിലും ഉള്ളിൽ മൊത്തം മയക്കുമരുന്ന് ഗുളികകൾ ആയിരുന്നു. സംഭവത്തിന്‌ പിന്നിൽ ജിദ്ദയിൽ നിന്ന് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സഊദിയിൽ സന്ദർശക വിസയിൽ എത്തിയ ജോർദ്ദാൻ, സിറിയൻ പൗരന്മാരാണ് അറസ്റ്റിലായത്.

പ്രതികളെ അറസ്റ്റ് ചെയ്യുകയും നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീഡിയോ 👇