റിയാദ്: ഉമ്മുൽ ഖുറ കലണ്ടർ പ്രകാരം ശഅബാൻ മാസം ഇരുപത്തിയൊമ്പതാം തീയതി വെള്ളിയാഴ്ച വൈകുന്നേരം അനുഗ്രഹീതമായ റമദാൻ മാസപ്പിറവി ദർശിക്കാൻ ആഹ്വാനം. നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലറുകൾ വഴിയോ കാണുന്നവർ അടുത്തുള്ള കോടതിയിൽ ഹാജരായി സാക്ഷ്യം നൽകണമെന്നും സഊദി സുപ്രീം കോർട്ട് രാജ്യത്തെ വിശ്വാസികളോട് ആഹ്വാനം ചെയ്‌തു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം ഈ വർഷത്തെ ശഅബാൻ മാസത്തിലെ ഇരുപത്തിയൊമ്പതാം തീയതി ഏപ്രിൽ ഒന്നിനാണ്. പ്രസ്‌തുത ദിവസം അഥവാ ഏപ്രിൽ ഒന്നിന് വൈകുന്നേരം മാസപ്പിറവി ദർശിക്കാനാണ് ആഹ്വാനം. അതേദിവസം മാസപ്പിറവി ദർശിക്കുകയാണെങ്കിൽ ഏപ്രിൽ രണ്ടിന് ആയിരിക്കും റമദാൻ വൃതാരംഭം. മാസപ്പിറവി ദർശിക്കാൻ സാധിച്ചില്ലെങ്കിൽ ശഅബാൻ മുപ്പത് പൂർത്തിയാക്കി ഏപ്രിൽ മൂന്നിന് ഞായാറാഴ്ച മുതൽ ആയിരിക്കും സഊദിയിൽ വൃതാരംഭം.