ഉറക്കത്തിൽ മാതാവിനെ തീകൊളുത്തി കൊന്ന പ്രതിയുടെ തല വെട്ടി

0
1761

റിയാദ്: ഉറക്കത്തിൽ മാതാവിനെ തീകൊളുത്തി കൊന്ന പ്രതിയുടെ വധശിക്ഷ നടപ്പാക്കി. തബൂക്ക് മേഖലയിലാണ് ചൊവ്വാഴ്ച കുറ്റവാളികളിൽ ഒരാൾക്ക് വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. സഊദി പൗരനായ സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുബൈതാൻ ഉൽയാൻ ഷാമാൻ എന്ന പ്രതിയുടെ ശിക്ഷയാണ് ഇന്ന് നടപ്പാക്കിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉറങ്ങിക്കിടക്കുമ്പോൾ മാതാവിനെ പെട്രോളിയം ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. ഗുരുതര പൊള്ളാലേറ്റ മാതാവ് പിന്നീട് മരണത്തിനു കീഴടങ്ങുകയായിരുന്നു. സുരക്ഷാ അധികാരികൾക്ക് കുറ്റവാളിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചുവെന്നും അന്വേഷണത്തിൽ പ്രതി കുറ്റം സമ്മതിച്ചതായും മന്ത്രാലയം പറഞ്ഞു.

പ്രാഥമിക ക്രിമിനൽ കോടതിയും അപ്പീൽ, സുപ്രീം കോടതികളും അംഗീകരിക്കുകയും രാജാവിന്റെ അനുമതി ലഭിക്കുകയും ചെയ്തതോടെയാണ് ഇന്ന് തബൂക്കിൽ പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത്.