ജിദ്ദ – കണ്ണൂർ ജില്ല കെഎംസിസി അനുസ്മരണം സംഘടിപ്പിച്ചു

ജിദ്ദ: കണ്ണൂർ ജില്ല കെഎംസിസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റും മുസ്ലിം കൈരളിയുടെ അമരക്കാരനുമായിരുന്ന പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ, സംസ്ഥന കർഷക സംഘം സെക്രട്ടറി ടി.പി മമ്മു, പി.പി മുഹമ്മദ് കുഞ്ഞി മൗലവി എന്നിവരുടെ അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. പരിപാടി കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.

പ്രവാസികൾക്ക് എന്നും തണലും തുണയുമായിരുന്നു പാണക്കാട് ഹൈദറലി തങ്ങൾ എന്നും പ്രതിസന്ധികളിൽ തങ്ങളെ വിളിച്ചാൽ അതിന് ഒരു ഉത്തരവും പരിഹാരവും ഉണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. നിതാഖാത്തിന്റെ വേളയിൽ കേന്ദ്ര മന്ത്രിയായിരുന്ന ഇ.അഹ്‌മദ്‌ സഊദിയിൽ സന്ദർശനം നടത്തിയത് ഹൈദറലി തങ്ങളുടെ നിർദേശപ്രകാരമായിരുന്നു. അത്രയും കരുതൽ പ്രവാസി സമൂഹത്തോട് ഹൈദറലി തങ്ങൾ കാണിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിദ്ദ – കണ്ണൂർ ജില്ല കെഎംസിസി പ്രസിഡണ്ട്
അബ്ദുൾറഹ്മാൻ വായാട് അധ്യക്ഷത വഹിച്ചു.

ഉമ്മർ അരിപ്പാമ്പ്ര, സിറാജ് കണ്ണവം, നൗഷാദ്, റസാഖ് വള്ളിത്തോട് എന്നിവർ നേതാക്കളെ അനുസ്മരിച്ചു സംസാരിച്ചു.സകരിയ ആറളം സ്വാഗതവും സി. പി കരീം നന്ദിയും പറഞ്ഞു