റിയാദ്: സഊദിയിലെ പബ്ലിക് ഹെൽത്ത് അതോറിറ്റി “വിഖായ” ലബോറട്ടറിയെ ഒരു ദേശീയ ഇൻഫ്ലുവൻസ കേന്ദ്രമായി അംഗീകരിക്കാൻ ശുപാർശ ചെയ്യുന്നതിനുള്ള നടപടികളുമായി ലോകാരോഗ്യ സംഘടന. പകർച്ചവ്യാധികൾ ദ്രുതഗതിയിൽ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനുമായി പൊതുജനാരോഗ്യ വിവരങ്ങൾ നിരീക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും ലബോറട്ടറിക്ക് നിർണായക പങ്കുണ്ടെന്നതിനാലാണ് വിഖായ ലബോറട്ടറിയെ ദേശീയ ഇൻഫ്ലുവൻസ കേന്ദ്രമായി അംഗീകരിക്കാനുള്ള നടപടികളുമായി സംഘടന മുന്നോട്ട് പോകുന്നത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
2017-ൽ ഇൻഫ്ലുവൻസയുടെ ദേശീയ ലബോറട്ടറിയായി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച ലബോറട്ടറി, രാജ്യത്തെ ഇൻഫ്ലുവൻസയും മറ്റ് വൈറസുകളും പരിശോധിക്കുന്നതിനായി അതിന്റെ സേവനങ്ങൾ വിപുലീകരിച്ചിട്ടുണ്ട്.
അത്തരം ലബോറട്ടറികൾ ആഗോള നിർമ്മാർജ്ജന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ അംഗീകൃത നാഷണൽ പോളിയോ ലബോറട്ടറി, വാക്‌സിൻ-പ്രിവന്റബിൾ ഡിസീസ് ലബോറട്ടറി എന്നിവ പോലുള്ള പ്രോഗ്രാമുകൾക്കും പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുകയും ചെയ്യുന്നുണ്ട്.