ജിദ്ദക്ക് നേരെ രാത്രി വീണ്ടും മിസൈൽ ആക്രമണം

0
7385

ജിദ്ദ: ജിദ്ദക്ക് നേരെ വീണ്ടും ഹൂത്തി മിസൈൽ ആക്രമണം. ഞായറാഴ്ച രാത്രി ഏതാനും നിമിഷം മുമ്പാണ് ജിദ്ദയെ ലക്ഷ്യമാക്കി മിസൈൽ കുതിച്ചെത്തിയത്. എന്നാൽ, ആകാശത്തു വെച്ച് തന്നെ ഇവ നിർവീര്യമാക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രണ്ടു ബാലിസ്റ്റിക് മിസൈലുകളാണ് ജിദ്ദക്ക് നേരെ തൊടുത്തുവിട്ടതെന്നാണ് റിപ്പോർട്ടുകൾ. രണ്ടും ആകാശത്ത് വെച്ചുതന്നെ നിർവീര്യമാക്കി. ജിദ്ദയിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശ വാസികൾ പങ്കുവെച്ചു. ആക്രമണം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഇതുവരെ പുറത്തുവന്നിട്ടില്ല.