ജിസാൻ, ഖമീസ് മുഷൈത്, യാമ്പു എന്നിവിടങ്ങളിലേക്ക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് കൂട്ട ആക്രമണം, അരാംകൊ റിഫൈനറി, വൈദ്യുത, ജല ശുദ്ധീകരണ പവർ പ്ലാന്റുകൾക്ക് നേരെയും ആക്രമണം

0
5348

റിയാദ്: ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച സഊദിയിലെ വിവിധ നഗരങ്ങളെ ലക്ഷ്യമാക്കി ഹൂതി ആക്രമണം. സിവിലിയന്മാരെയും സാമ്പത്തിക, സിവിലിയൻ സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണം ചെറുത്തതായി അറബ് സഖ്യ സേന അറിയിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ദക്ഷിണ മേഖലയിലേക്ക് വിക്ഷേപിച്ച 4 ഡ്രോണുകൾ തടഞ്ഞ് നശിപ്പിച്ചതായി സംയുക്ത കമാൻഡ് പ്രസ്താവിച്ചു, ജസാനിലെ ഷാക്കിഖ് ജല ശുദ്ധീകരണ പ്ലാന്റും അരാംകോ റിഫൈനറിയും ലക്ഷ്യമിട്ടും ആക്രമണങ്ങൾ നടന്നു.

ദഹ്‌റാൻ അൽ-ജനൂബ് പവർ സ്റ്റേഷനും ലക്ഷ്യമിട്ട് ഭീകരാക്രമണം നടത്തിയതായി അവർ ചൂണ്ടിക്കാട്ടി. ഖമീസ് മുഷൈത്തിലെ ഗ്യാസ് സ്റ്റേഷനെ തകർക്കാനും ശ്രമം നടന്നു. ഇത് സിവിലിയൻ വാഹനങ്ങൾക്കും താമസ കേന്ദ്രങ്ങൾക്കും നാശനാഷ്ടങ്ങൾ വരുത്തി .

ജസാൻ നഗരത്തിന് നേരെ തൊടുത്ത ബാലിസ്റ്റിക് മിസൈൽ സഖ്യ സേന ആകാശത്തു വെച്ച് തന്നെ തകർത്തതിനാൽ വൻ അപകടം ഒഴിവായി. ഡ്രോണുകളും തകർത്തിട്ടുണ്ട്.

സാമ്പത്തിക സൗകര്യങ്ങൾ ലക്ഷ്യമിട്ട് വിക്ഷേപിച്ച 3 ഡ്രോണുകളും നശിപ്പിച്ചു. യാൻബുവിലെ അരാംകോ സ്റ്റേഷനിലെ ദ്രവീകൃത വാതക പ്ലാന്റിൽ ഹൂതി മിലിഷ്യ നടത്തിയ ആക്രമണം പരാജയപ്പെടുത്തിയെന്നും സഖ്യ സേന പറഞ്ഞു.

ശനിയാഴ്ച ഖമീസ് മുഷൈത്തിന് നേരെ തീവ്രവാദി ഹൂത്തി മിലിഷ്യ വിക്ഷേപിച്ച ആയുധ ഡ്രോൺ തടഞ്ഞുവെച്ച് നശിപ്പിച്ചതായും സൻആ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ആക്രമണം ഉണ്ടായതെന്നും സഖ്യ സേന അറിയിച്ചു.

വീഡിയോകളും ചിത്രങ്ങളും 👇