കൊവിഡ് വാക്‌സിന്റെ നാലാമത്തെ ഡോസിന് അംഗീകാരം തേടി മോഡേർണ വാക്സിൻ

0
1937

വാഷിംഗ്ടൺ: മരുന്ന് നിർമ്മാതാക്കളായ മോഡേണ തങ്ങളുടെ നാലാമത്തെ ഡോസ് ബൂസ്റ്റർ ഡോസ് ആയി നൽകാൻ അംഗീകാരം തേടി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനെ സമീപിച്ചു. കമ്പനിയുടെ വാക്‌സിന്റെ നാലാമത്തെ ഡോസ് എല്ലാ മുതിർന്നവർക്കും ബൂസ്റ്റർ ഡോസായി അനുവദിക്കാനാണ് ആവശ്യം. എല്ലാ മുതിർന്ന പൗരന്മാർക്കുമായി ഒരു ബൂസ്റ്റർ ഡോസ് കൂടി അംഗീകരിക്കാൻ റെഗുലേഷനോട് ഈ ആഴ്ച ആദ്യം ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസർ അഭ്യർത്ഥിച്ചിരുന്നു. ഇതിനെ മറികടന്നാണ് വിശാലമായ അഭ്യർത്ഥനയുമായി മോഡേന രംഗത്തെത്തിയത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എംആർഎൻഎ വാക്‌സിന്റെ രണ്ടാമത്തെ ബൂസ്റ്റർ ഡോസിന്റെ ഉചിതമായ ഉപയോഗത്തിനായി അംഗീകാരം നൽകാനുള്ള അഭ്യർത്ഥന നടത്തിയതായി കമ്പനി പത്രക്കുറിപ്പിൽ കമ്പനി പറഞ്ഞു. പ്രായം അല്ലെങ്കിൽ അസുഖങ്ങൾ ഉൾപ്പെടെയുള്ളവർക്ക് കൊവിഡ് -19 ന്റെ ഉയർന്ന അപകടസാധ്യതയുള്ളവർക്കും നൽകാനാണ് കമ്പനി നിർദേശിച്ചത്.

ഗുരുതരമായ രോഗങ്ങളിൽ നിന്നും കൊവിഡ് മരണത്തിൽ നിന്നുമുള്ള വാക്സിനുകളുടെ സംരക്ഷണം വർദ്ധിപ്പിക്കുന്നതിന് കൂടുതൽ ബൂസ്റ്റർ ഡോസുകൾ നൽകുന്നതിന് യുഎസ് ഉദ്യോഗസ്ഥർ കാര്യങ്ങൾ നീക്കി തുടങ്ങിയിട്ടുണ്ട്. വകഭേദങ്ങൾ തടയുന്നതിനു വേണ്ടി കൂടുതൽ ഡോസുകൾ നൽകി സുരക്ഷിതമാക്കാൻ ഫെഡറൽ ഗവൺമെന്റിന് “അടിയന്തിരമായി” കൂടുതൽ ധനസഹായം അനുവദിക്കണമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യു.എസ് ആരോഗ്യ ഉദ്യോഗസ്ഥർ നിലവിൽ മോഡേണ വാക്‌സിന്റെ രണ്ട് ഡോസുകളുടെ പ്രാഥമിക ശ്രേണിയും മാസങ്ങൾക്ക് ശേഷം ബൂസ്റ്റർ ഡോസുമാണ് ശുപാർശ ചെയ്യുന്നത്.

ഒമിക്‌റോണിന്റെ ആവിർഭാവത്തെത്തുടർന്ന് അമേരിക്കയിലും ഇസ്രാഈലിലും അടുത്തിടെ പ്രസിദ്ധീകരിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയാണ് അധിക ഡോസിനുള്ള അഭ്യർത്ഥനയെന്ന് മോഡേണ പറഞ്ഞു. ഇസ്രാഈലിൽ നിന്നുള്ള ഡാറ്റ സൂചിപ്പിക്കുന്നത് പ്രായമായവർക്ക് രണ്ടാം ബൂസ്റ്റർ ഏറെ പ്രയോജനം ലഭിക്കുമെന്നാണെന്ന് ഇവർ പറയുന്നു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഫൈസർ വാക്സിൻ കമ്പനിയും അതിന്റെ പങ്കാളിയായ ബയോൻ‌ടെക്കും യുഎസ് റെഗുലേറ്റർമാരോട് തങ്ങളുടെ വാക്‌സിന്റെ ഒരു അധിക ബൂസ്റ്റർ ഡോസ് മുതിർന്നവർക്കായി അനുവദിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.