ജിദ്ദ: കൊലപാതകക്കേസിൽ പ്രതികളായ രണ്ട് ഇന്തോനേഷ്യക്കാരെ ഇന്ന് ജിദ്ദയിൽ വധശിക്ഷക്ക് വിധേയരാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ചും, ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ രണ്ട് പേരെയാണ് ഇന്ന് ജിദ്ദയിൽ വധശിക്ഷക്ക് വിധേയരാക്കിയത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്തോനേഷ്യക്കാരായ നവാലി ഹസ്സൻ ഇഹ്‌സാൻ, അക്കോസ് അഹമ്മദ് അൻഡോസി എന്നിവരെയാണ് വ്യാഴാഴ്ച ശിക്ഷക്ക് വിധേയരാക്കിയത്. ഒരു സ്ത്രീയെ അടിച്ചും ശ്വാസം മുട്ടിച്ചും കൈകാലുകൾ ബന്ധിച്ചും കൊള്ളയടിച്ചും ഇവർ കൊലപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു.
പ്രതികളെ അറസ്റ്റ് ചെയ്ത സുരക്ഷാ വിഭാഗം കേസ് അന്വേഷണം പൂർത്തിയാക്കുകയും പ്രതികൾ കുറ്റക്കാരാണെന്ന് തെളിയിക്കുകയും ചെയ്തിരുന്നു. പ്രതികൾക്കെതിരെ വധശിക്ഷ വിധിച്ച കോടതി വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെച്ചതിനെത്തിടർന്ന് ശിക്ഷ നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും വ്യാഴാഴ്ച ജിദ്ദയിൽ വിധി നടപ്പാക്കുകയും ചെയ്തു.




