ദമാം: പിതാവിനെയും സഹോദരനെയും കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കിഴക്കൻ പ്രവിശ്യയിലെ അൽ-അഹ്‌സ ഗവർണറേറ്റിലാണ് ഇന്ന് സഊദി പൗരനെ വധശിക്ഷക്ക് വിധേയനാക്കിയത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹുസൈൻ ബിൻ മുഹമ്മദ് ബിൻ ഹുസൈൻ ബിൻ സാലിഹ് എന്ന പൗരൻ തന്റെ പിതാവിനെയും സഹോദരൻ ഇബ്രാഹിമിനെയും തലയിൽ മൂർച്ചയുള്ള വസ്തു കൊണ്ട് അടിച്ചും കത്തികൊണ്ട് പലതവണ കുത്തിയും കൊലപ്പെടുത്തിയെന്നാണ് മന്ത്രാലയം വിശദീകരിച്ചത്.
കുറ്റവാളിയെ അറസ്റ്റ് ചെയ്യാൻ സുരക്ഷാ അധികാരികൾക്ക് കഴിഞ്ഞുവെന്നും അന്വേഷണത്തിൽ അയാൾ കുറ്റം തെളിയിക്കപ്പെടുകയും ചെയ്തു. തുടർന്നാണ് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചത്. വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും സ്ഥിരീകരിക്കുകയും രാജകീയ ഉത്തരവ് ലഭിക്കുകയും ചെയ്തതോടെയാണ് ഇന്ന് വധശിക്ഷ നടപ്പാക്കിയത്.




