ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കു കപ്പലിന് തീപ്പിടിച്ചു, ഒരാൾ മരിച്ചു

0
1790

മസ്കറ്റ്: ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പലിന് തീപിടിച്ച് ഒരാൾ മരണപ്പെട്ടു. യമനിൽ നിന്ന് സലാലയിലേക്ക് വരികയായിരുന്ന ഇന്ത്യൻ ചരക്കു കപ്പലിനാണ് തീപിടിച്ചത്. ഗുജറാത്ത് സ്വദേശി ഹംജൻ ഗനിയാണ് (31)മരിച്ചത്. കപ്പലിൽ പതിനഞ്ച് ജീവനക്കാരാണ് ഉണ്ടായിരുന്നത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇവർ എല്ലാവരും ഗുജറാത്ത് സ്വദേശികളാണ്. ബാക്കി പതിനാല് പേരെയും ഒമാൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തുകയായിരുന്നു.

മരിച്ചയാളുടെ മൃതദേഹം സലാലയിൽ സംസ്കരിക്കും. വ്യാഴാഴ്ച രാത്രിയാണ് അപകടം നടന്നത്. രക്ഷപ്പെട്ടവരെ നാട്ടിലയക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായി ഇന്ത്യൻ എംബസി കോൺസുലാർ ഏജന്‍റ് ഡോ: കെ.സനാതനൻ അറിയിച്ചു.

ഒമാൻ തീരത്ത് വെച്ച് തങ്ങളുടെ ക്രൂഡ് ഓയിൽ ടാങ്കറുകളിലൊന്ന് പൊട്ടിത്തെറിച്ചതായും മൂന്ന് നാവികരെ കാണാതായതായും ഇന്ത്യൻ ഷിപ്പിംഗ് കമ്പനിയായ ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചിരുന്നു.