ഇന്തോനേഷ്യന്‍ യുവതിയുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

0
6689

തൃശൂര്‍: ഇന്തോനേഷ്യന്‍ യുവതിയുടെ വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈലുണ്ടാക്കി എഡിറ്റ് ചെയ്ത നഗ്ന ചിത്രങ്ങളും, വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. തളിക്കുളം ഇടശ്ശേരി പുതിയ വീട്ടില്‍ ഹസ്സനെ (29) ഇരിങ്ങാലക്കുട സൈബര്‍ പൊലിസാണ് അറസ്റ്റ് ചെയ്തത്.

ദുബൈയില്‍ ആയിരുന്ന പ്രതിയെ പിടികൂടുന്നതിനായി തൃശൂര്‍ റൂറല്‍ ജില്ലാ പൊലിസ് മേധാവി ഐശ്വര്യ ഡോംഗ്രെയുടെ നിര്‍ദ്ദേശാനുസരണം ലുക്ക് ഔട്ട് സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് പ്രതിയെ സൈബര്‍ ക്രൈം പൊലിസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പി.കെ പത്മരാജന്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.