സഊദിയിൽ ഹൗസ് ഡ്രൈവർമാർ അടക്കം ഗാർഹിക തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് ഉടൻ പ്രാബല്യത്തിൽ

0
4141

റിയാദ്: സഊദിയിൽ ഹൗസ് ഡ്രൈവർമാർ ഗാർഹിക തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് ഉടൻ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ട്. സഊദി സെൻട്രൽ ബാങ്ക് സാമയുടെ സഹകരണത്തോടെ, ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള കരാറുകളിൽ ഇൻഷുറൻസ് തീരുമാനം ഈ മാർച്ചിലോ അടുത്ത ഏപ്രിലിലോ നടപ്പിലാക്കുമെന്നാണ് റിപ്പോർട്ടുകൾ.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇൻഷുറൻസ് കമ്പനികളെ ലേബർ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട “മുസാനിദ്” പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കുന്ന കാര്യത്തിൽ ഗാർഹിക തൊഴിൽ കരാറുകളുടെ ഇൻഷുറൻസ് നടപടിക്രമങ്ങൾ അന്തിമമാക്കാൻ മന്ത്രാലയം നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇതിൽ ഉടൻ തീരുമാനം പുറപ്പെടുവിക്കാനുള്ള ഒരുക്കത്തിലാണ് മന്ത്രാലയം. 

ഗാർഹിക തൊഴിൽ കരാറിലെ ഇൻഷുറൻസ് ഗുണഭോക്താവിന് റിക്രൂട്ട്‌മെന്റ് ചെലവുകളുടെ തുക നഷ്ടപരിഹാരം ലഭിക്കുന്നതിന് സഹായകരമാകും. മൂന്ന് മാസത്തെ കാലയളവ് അവസാനിച്ചതിന് ശേഷം തൊഴിലാളി ഒളിച്ചോടുകയോ കരാറിന്റെ ശേഷിക്കുന്ന കാലയളവിൽ ജോലി ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുകയോ ചെയ്താലും ഇൻഷുറൻസ് സഹായകരമാകുമെന്ന് ഇക്തിസാദിയ പത്രം റിപ്പോർട്ട് ചെയ്‌തു.

വീട്ടുജോലിക്കാർക്ക് സ്പോൺസർ ശമ്പളം നൽകിയില്ലെങ്കിൽ കാലഹരണപ്പെട്ട ശമ്പളത്തിന് നഷ്ടപരിഹാരം നൽകുന്നത് ഇൻഷുറൻസ് പോളിസിയിൽ ഉൾപ്പെടുന്നത് വീട്ടു ജോലിക്കാർക്ക് ഏറെ ആശ്വാസകരമാകും.
സ്ഥിരമായി തൊഴിലാളിയുടെ ശമ്പളം നൽകുന്നതുൾപ്പെടെ, സ്‌പോൺസർ കരാറിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ പാലിക്കുന്ന സാഹചര്യത്തിൽ ഇൻഷുറൻസ് പുതുക്കലിന്റെ മൂല്യത്തിന്റെ ഒരു നിശ്ചിത ശതമാനത്തിൽ കിഴിവ് ലഭിക്കുന്നത് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും സ്പോണ്സർക്കു ലഭ്യമാകും.

ഗാർഹിക സേവന തൊഴിലാളികൾക്കുള്ള ചട്ടങ്ങളിലെ ആർട്ടിക്കിൾ ആറ് അനുസരിച്ച് വീട്ടുജോലിക്കാരൻ അംഗീകരിച്ച ജോലി നിർവഹിക്കാനും തൊഴിലുടമയുടെയും അംഗങ്ങളുടെയും ഉത്തരവുകൾ പാലിക്കാനും ബാധ്യസ്ഥനാണ്. ന്യായമായ കാരണമില്ലാതെ സമ്മതിച്ച ജോലിയുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട ജോലി ചെയ്യാൻ വിസമ്മതിക്കുകയോ സേവനം ഉപേക്ഷിക്കുകയോ ചെയ്യരുത്.

തൊഴിലുടമയുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത് സംരക്ഷിക്കുകയും, കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ ഉപദ്രവിക്കാതിരിക്കുകയും, തൊഴിലുടമയുടെയും കുടുംബാംഗങ്ങളുടെയും വീട്ടിലെ ആളുകളുടെയും രഹസ്യങ്ങൾ സംരക്ഷിക്കുകയും ചെയ്യൽ ജോലിക്കാരുടെ ബാധ്യതയാണ്.

സ്വന്തം അക്കൗണ്ടിനായി ജോലി ചെയ്യുന്നില്ലെന്നും, തൊഴിലുടമയുടെയും കുടുംബാംഗങ്ങളുടെയും അന്തസ്സിനെ ബാധിക്കുന്ന തരത്തിൽ ഇടപെടലുകൾ നടത്തരുതെന്നും ഇസ്‌ലാമിക മൂല്യങ്ങളെ മാനിക്കണമെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ അടുത്തിടെ മന്ത്രാലായം അറിയിച്ചിരുന്നു.

ആഴ്ചയിൽ വിശ്രമം, വാർഷിക അവധി, സേവനാനന്തര ഗ്രാറ്റുവിറ്റി… ഗാർഹിക തൊഴിലാളികൾക്ക് പുതിയ വ്യവസ്ഥകൾ

സഊദിയിൽ ഗാർഹിക തൊഴിലാളികൾക്കും ലെവി ഏർപ്പെടുത്തി