റിയാദ്: സഊദി അറേബ്യയിലെ സെൻട്രൽ ബാങ്ക് റമദാൻ മാസത്തിലും ഈ വർഷത്തെ ഈദുൽ ഫിത്വ്ർ, ഈദുൽ അദ്ഹ അവധി ദിനങ്ങളും പ്രവർത്തന സമയം പ്രഖ്യാപിച്ചു. സെൻട്രൽ ബാങ്കിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് റമദാൻ മാസത്തിൽ ബാങ്കുകളുടെ ദൈനംദിന പ്രവൃത്തി സമയം രാവിലെ 10 മുതൽ വൈകുന്നേരം 4 വരെയും ബാങ്കുകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മണി എക്സ്ചെഞ്ച് ഉൾപ്പെടെയുള്ള സാമ്പത്തിക കൈമാറ്റ കേന്ദ്രങ്ങളുടെ ദൈനംദിന പ്രവൃത്തി സമയം രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെയുമുള്ള ഏതെങ്കിലും 6 ആറു മണിക്കൂർ സമയത്തുമായിരിക്കും. ഈ ആറു മണിക്കൂർ സമയം ബാങ്കുകൾക്ക് തിരഞ്ഞെടുക്കാം.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
2022 ഏപ്രിൽ 29 മുതൽ മെയ് ഏഴ് വരെ ആയിരിക്കും ഈദുൽ ഫിത്വർ അവധി ദിനം. മെയ് എട്ട് ഞായറാഴ്ച ബാങ്കുകൾ ജോലി പുനഃരാരംഭിക്കും. 2022 ജൂലൈ 7 വ്യാഴം മുതൽ ജൂലൈ 12 വരെ ആയിരിക്കും ബലിപെരുന്നാൾ ബാങ്ക് അവധി ദിനങ്ങൾ. ജൂലൈ 13-ന് പ്രവൃത്തി ദിനം പുനഃരാരംഭിക്കും. .
തീർത്ഥാടകർക്കും സന്ദർശകർക്കും സേവനം നൽകുന്നതിനായി ബാങ്കുകളുടെ ഓഫീസുകളും അവയുടെ സീസണൽ ശാഖകളും കര, വ്യോമ അതിർത്തികളിലും മക്കയിലെയും മദീനയിലെയും കേന്ദ്രങ്ങളും ഹജ്ജ് സീസണിൽ വെള്ളി, ശനി ദിവസങ്ങളിൽ തുടർച്ചയായി തുറന്നിരിക്കും. .
ജനസാന്ദ്രതയുള്ളതും ജനത്തിരക്കേറിയതുമായ പ്രദേശങ്ങളിലും ആവശ്യമുള്ള സ്ഥലങ്ങളിലും, അവധി ദിവസങ്ങളിൽ നിശ്ചിത കാലയളവിൽ പണമിടപാട് കേന്ദ്രങ്ങളും ബാങ്കുകൾ അവരുടെ ശാഖകളും തുറക്കണമെന്നും നിർദേശമുണ്ട്.