റിയാദ്: ആശുപത്രികളിൽ വിവിധ ആവശ്യങ്ങൾക്ക് നിർബന്ധമായിരുന്ന കൊവിഡ് ടെസ്റ്റ് സഊദി ആരോഗ്യ മന്ത്രാലയം ഒഴിവാക്കിയതായി ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ചു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മെഡിക്കൽ നടപടിക്രമങ്ങളിലോ ആശുപത്രികൾക്കിടയിൽ റഫറൽ ചെയ്യുമ്പോഴോ ആവശ്യമായിരുന്ന കൊറോണ പരിശോധന റദ്ദാക്കാൻ നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ട്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശങ്ങൾ. രാജ്യത്ത് പ്രതിരോധ കുത്തിവയ്പ്പുകളുടെ നിരക്ക് ഉയർന്നതും കൊവിഡ് കേസുകൾ പാടെ കുറഞ്ഞതുമാണ് തീരുമാനത്തിന് കാരണം. അതേസമയം, രോഗലക്ഷണങ്ങളുള്ളവർക്ക് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുകയില്ല.
കൊറോണ മഹാമാരിയെകുറിച്ചുള്ള വാർത്താ സമ്മേളനം റദ്ദാക്കുക, മുൻകരുതൽ നടപടികൾ ലഘൂകരിക്കുക, കൂടാതെ കൊറോണ കേസുകൾ അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ മാത്രം പ്രസിദ്ധീകരിക്കുക എന്നിവ ആരോഗ്യ മന്ത്രാലയം അടുത്തിടെയാണ് പ്രഖ്യാപിച്ചത്.