ഇറാഖിലേക്ക് ഇറാന്റെ മിസൈൽ ആക്രമണം, അപലപിച്ച് സഊദി

0
3052

ബാഗ്ദാദ്: വടക്കൻ ഇറാഖി നഗരമായ ഇർബിലിലെ കനത്ത സുരക്ഷയുള്ള യുഎസ് കോൺസുലേറ്റ് സമുച്ചയത്തിന് സമീപം ഇറാന്റെ മിസൈൽ ആക്രമണം. ഞായറാഴ്ച പുലർച്ചെയുണ്ടായ മിസൈൽ ആക്രമണത്തിന്റെ പിന്നിൽ ഇറാൻ ആണെന്ന് ആരോപണം ഉയർന്നിരുന്നു മതി ഇതിനു പിന്നാലെയാണ് ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഇറാൻ ഏറ്റെടുത്തത്. സിറിയയിൽ ഇസ്രാഈൽ നടത്തിയ ആക്രമണത്തിൽ ഇറാന്റെ രണ്ട് റെവല്യൂഷണറി ഗാർഡ് അംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. ഇതിനു പ്രതികാരമായാണ് ആക്രമണമെന്ന് ഇറാൻ വ്യക്തമാക്കിയതായി അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആക്രമണത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. യുഎസും ഇറാനും തമ്മിലുള്ള പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കാൻ ഇത് കാരണമാകുമെന്നാണ് റിപ്പോർട്ട്. 12 മിസൈലുകൾ പതിച്ചതായാണ് റിപ്പോർട്ട്.

ഇർബിലിലെ ഇറാന്റെ ഗൂഢാലോചനയുടെ തന്ത്രപരമായ കേന്ദ്രത്തിന് നേരെയാണ് ആക്രമണം നടത്തിയതെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് വെബ്‌സൈറ്റിൽ പറഞ്ഞു. രണ്ട് വിപ്ലവ ഗാർഡുകളെ കൊലപ്പെടുത്തിയ സമീപകാല ആക്രമണത്തെ ഉദ്ധരിച്ച് ഇസ്രാഈൽ ആക്രമണത്തിലായിരുന്നുവെന്ന് പ്രസ്താവന കൂട്ടിച്ചേർത്തു. എത്ര മിസൈലുകൾ തൊടുത്തുവിട്ടെന്നും അവ എവിടെയാണ് പതിച്ചതെന്നും ഇപ്പോഴും അനിശ്ചിതത്വത്തിലാണെന്ന് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു. ആക്രമണത്തിൽ കുർദിസ്ഥാൻ 24 ടിവി ചാനലിനും നാശ നഷ്ടങ്ങൾ ഉണ്ടായി.

ഇറാഖിലെ കുർദിസ്ഥാൻ മേഖലയിലെ ഇർബിൽ നഗരത്തെ ലക്ഷ്യം വച്ചുള്ള മിസൈൽ ആക്രമണത്തിൽ സഊദി അറേബ്യ ശക്തമായ അപലപിച്ചു. ഇറാഖിന്റെ സുരക്ഷയും സുസ്ഥിരതയും സംരക്ഷിക്കാൻ സ്വീകരിക്കുന്ന നടപടികളിൽ സഊദി ഭരണകൂടം പിന്തുണ അർപ്പിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവാനയിൽ പറഞ്ഞു.