കൊച്ചി: കൊവിഡ് കാരണം നിര്‍ത്തിവച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഇന്ത്യ വീണ്ടും പൂര്‍ണ്ണതോതില്‍ ആരംഭിക്കുന്നതോടെ വിമാന സര്‍വീസുകളുടെ യാത്ര നിരക്ക് 40 ശതമാനം കുറയാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ഈ മാസം 27 മുതൽ വിളക്കുകൾ പൂർണ്ണമായും എടുത്ത് കളയുന്നതോടെ ഇന്ത്യയിലേക്കും, തിരിച്ചുമുള്ള സര്‍വീസുകള്‍ കൂട്ടാന്‍ വിമാന കമ്പനികള്‍ തയ്യാറാകുകയും ഇതോടെ വിമാന നിരക്കിൽ വൻ കുറവ് ഉണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ. സര്‍വീസുകള്‍ കൂടുന്നതോടെ കൊവിഡിന് മുന്‍പ് ഉണ്ടായിരുന്ന നിരക്കിലേക്ക് രാജ്യത്ത് നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസിനെ എത്തിക്കുമെന്നാണ് ഇക്‌സിഗോ റിപ്പോര്‍ട്ട് പറയുന്നത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നിലവിൽ പ്രത്യേക പെര്മിഷനോട് കൂടെയുള്ള വിമാനങ്ങളാണ് ഇന്ത്യയിൽ നിന്നും ഇന്ത്യയിലേക്കും സർവ്വീസുകൾ നടത്തുന്നത്. വിവിധ രാജ്യങ്ങളുമായി ഇതിന് ഇന്ത്യ എയർ ബബ്ൾ കരാറിലും ഒപ്പ് വെച്ചിട്ടുണ്ട്. എന്നാൽ, കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ പിന്‍വലിച്ച് ഈ മാസം 27 മുതലാണ് അന്താരാഷ്ട്ര സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുന്നതോടെ സർവ്വീസുകൾ എല്ലാം പഴയ പടിയിലേക്ക് എത്തും. ഇതോടെ വിമാന നിറയ്ക്കും കുത്തനെ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊവിഡ് വ്യാപനം കണക്കിലെടുത്ത് 2020 മാര്‍ച്ച് 23 ലാണ് ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിയത്. ഇതോടെ ഇത്രയും കാലം അന്താരാഷ്ട്ര സർവ്വീസുകൾ വളരെ പ്രയാസപ്പെട്ടാണ് നടന്നിരുന്നത്. . അതേസമയം, കൊവിഡിന്റെ പശ്ചാത്തലത്തിലും രാജ്യങ്ങള്‍ തമ്മില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ എയര്‍ ബബിള്‍ സര്‍വ്വീസുകള്‍ ഇന്ത്യക്കകത്തേക്കും പുറത്തേക്കും നടന്നിരുന്നു.
നേരത്തെ പരിമിത സീറ്റ് സര്‍വീസ് ആയതിനാല്‍ ഇന്ത്യയിലെ യാത്രക്കാര്‍ കൂടിയ നിരക്കാണ് അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് നല്‍കിയിരുന്നത്. അമേരിക്കയിലേക്കുള്ള സര്‍വീസിന് 100 ശതമാനംവരെ നിരക്ക് ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുന്നതോടെ ലുഫ്താന്‍സ, സ്വിസ് എയര്‍ എന്നിവര്‍ ഒക്ടോബറോടെ സര്‍വീസുകള്‍ ഇരട്ടിയാക്കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കമ്പനികള്‍ ഇപ്പോള്‍ ആഴ്ചയില്‍ 22 സര്‍വീസുകളാണ് നടത്തുന്നത്. ഇത് 42 സര്‍വീസായി വര്‍ധിപ്പിക്കും. 100 അന്താരാഷ്ട്ര സര്‍വീസുകള്‍ വരും മാസങ്ങളില്‍ ഇന്‍ഡിഗോ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.