സ്നേഹ സൗഹൃദങ്ങളുടെ പൂമരമാണ് നിലം പതിച്ചത്: മുസാഫിർ

ജിദ്ദ: സ്നേഹ സൗഹൃദങ്ങളുടെ പൂമരമാണ് നിലം പതിച്ചതെന്നും സുകൃതം ചെയ്ത ഒരു മഹാജീവിതത്തിന്റെ ഉടമയായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാട് മത നിരപേക്ഷ രംഗത്ത് കനത്ത നേതൃശൂന്യതയാണ് ബാക്കി വെച്ചതെന്നും പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ മുസാഫിർ (മലയാളം ന്യൂസ്‌) അഭിപ്രായപ്പെട്ടു. ലോകത്തെങ്ങുമുള്ള മലയാളികളുടെ ഹൃദയത്തിൽ വലിയ ഒരു ഇരിപ്പിടമാണ് പാണക്കാട് തങ്ങൾ കുടുംബത്തിനുള്ളത് എന്നും 13 വർഷം മുസ്‌ലിം ലീഗിനെ നയിച്ച സൗമ്യനായ ഒരു മാർഗദർശിയാണ് അസ്തമിച്ചതെന്നും അദ്ദഹം പറഞ്ഞു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ശറഫിയ്യ ഇമ്പാല വില്ലയിൽ സംഘടിപ്പിച്ച പാണക്കാട് സയ്യി ദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻ്റ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു.

തങ്ങൾ മരണപെട്ട ദിവസം തന്നെ ജിദ്ദ കെ.എം.സി.സി മയ്യിത്ത് നമസ്കാരവും അനുശോചനവും സംഘടിപ്പിച്ചിരുന്നു. പ്രവർത്തി ദിവസമായിട്ടു പോലും വൻ ജനാവലി ഒഴുകി എത്തി ജനങ്ങളുടെ ആവശ്യം പരിഗണിച്ച് വെള്ളിയാഴ്ച വീണ്ടും മയ്യിത്ത് നമസ്കാരത്തിന് സൗകര്യമൊരുക്കുകയായിരുന്നു. സയ്യിദ് ഹൈദരലി തങ്ങളുടെ സഊദി സന്ദർശനവേളയിൽ പല തവണ തങ്ങൾ ഇമ്പാല വില്ലയിൽ വലിയ സമ്മേളനങ്ങളിൽ പ്രസംഗിച്ചിട്ടുണ്ട്. തങ്ങളുടെ പ്രസംഗം കേൾക്കാൾ ഇമ്പാലയിൽ തടിച്ച് കൂടിയ വലിയ ജനക്കൂട്ടത്തെ പോലെ തന്നെ തങ്ങളുടെ ജനാസ നമസ്കാരത്തിന് രണ്ട് ദിവസങ്ങളിലായി വൻ ജനക്കൂട്ടം ഇമ്പാലയിലെത്തിയിരുന്നു.

ജിദ്ദയിലെ പ്രമുഖ സഊദി കുടുംബാഗവും പാണക്കാട് തങ്ങൾ കുടുംബവുമായി അടുത്ത വ്യക്തബന്ധം സൂക്ഷിക്കുകയും നാട്ടിൽ തങ്ങളുടെ കൊടപ്പനക്കൽ വീട് സന്ദർശിക്കുകയും ചെയ്ത ഷൈഖ് ഉസ്മാൻ അൽ അമൂദിയുടെ പ്രസംഗം തിങ്ങിക്കൂടിയ ജനങ്ങളുടെ കണ്ണുകൾ ഈറനണീച്ചു.

ജിദ്ദയിലെ വിവിധ മലയാളി സംഘടന നേതാക്കളായ ടി. എം. എ റഹൂഫ്, ഡോ.ഇസ്മായിൽ മരുതേരി. അലി ഫൈസി പാവണ്ണ, വി.പി.മുസ്തഫ, സക്കീർ ഹുസൈൻ എടവണ്ണ, അബ്ദുറഹ്മാൻ, പി.പി.അബ്ദുറഹീം, അബൂബക്കർ ദാരിമി ആലംപാടി, മൂഹിയുദ്ധീൻ അഹ്സനി, ശ്രീജിത്ത് കണ്ണൂർ, ഹബീബ് കല്ലൻ , സീതി കൊളക്കാടൻ, അബ്ദുൽമജീദ് നഹ ,നസീർ വാവക്കു ഞ്ഞ്, അൻവർ വടക്കാങ്ങര, നാസർ ചാവക്കാട്, നാസർ എടവനക്കാട്, മജീദ് പുകയൂർ, സി.കെ.റസാഖ് മാസ്റ്റർ, ഇസ്മായീൽ മുണ്ടക്കുളം, പി.സി.എ. റഹ്മാൻ, എ.കെ. മുഹമ്മദ് ബാവ,ലത്തീഫ് കളരാന്തരി , ഇസ്ഹാഖ് പൂണ്ടോളി, ലത്തീഫ് മുസ് ലിയാരങ്ങാടി, നാസർ മച്ചിങ്ങൽ, ശിഹാബ് താമരക്കുളം, റസാഖ് അണക്കായി, ജലാൽ തേഞ്ഞിപ്പാലം, സിറാജ് കണ്ണവം, മുസ്‌ലിയാർ, സുബൈർ വാണിമേൽ എന്നിവർ പ്രസംഗിച്ചു.

കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര സ്വാഗതം പറഞ്ഞു.