ബിഗ് ടിക്കറ്റില്‍ സഊദി പ്രവാസിക്ക് മൂന്നു ലക്ഷം ദിര്‍ഹം സമ്മാനം

0
7368

അബുദാബി: ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പില്‍ മലയാളിക്ക് മൂന്ന് ലക്ഷം ദിർഹം സമ്മാനം. സഊദി പ്രവാസിയായ എറണാകുളം കോതമംഗലം സ്വദേശി അബ്ദുല്‍ അസീസിനാണ് മൂന്നു ലക്ഷം ദിര്‍ഹം (ഏകദേശം 62.42 ലക്ഷം രൂപ) സമ്മാനം അടിച്ചത്. സഊദിയിലെ പ്രശസ്തമായ അല്‍മറായ് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയാണ് അബ്ദുൽ അസീസ്.

അഞ്ചു വര്‍ഷമായി സ്വന്തമായി ടിക്കറ്റെടുത്ത് വരികയായിരുന്ന ഇദ്ദേഹത്തെ ഇപ്പോഴാണ് ഭാഗ്യം തേടിയെത്തിയത്. ബിഗ് ടിക്കറ്റിന്റെ ഇലക്ട്രോണിക് ഡ്രോ മാര്‍ച്ച് മാസത്തിലെ ആദ്യ ആഴ്ചയിലെ സമ്മാനമാണ് അബ്ദുല്‍ അസീസിന് ലഭിച്ചത്.

ജനുവരിയിലാണ് ഇതിനു മുന്‍പ് നറുക്കെടുപ്പില്‍ പങ്കെടുത്തത് എന്നാൽ, ഒന്നും ലഭിച്ചിരുന്നില്ല. രണ്ടു മാസത്തിന് ശേഷം വീണ്ടും എടുത്ത ബിഗ് ടിക്കറ്റില്‍ ഭാഗ്യം തെളിയുകയായിരുന്നു.