32 വർഷത്തെ തർക്കങ്ങൾക്ക് ശേഷം തായ്‌ലാന്റിലേക്കുള്ള യാത്രാ വിലക്ക് സഊദി അറേബ്യ നീക്കി

0
1540

റിയാദ്: തായ്‌ലൻഡിലേക്കുള്ള സഊദികൾക്കുള്ള യാത്രാ വിലക്ക് നീക്കിയതായി സഊദി അറേബ്യ ബുധനാഴ്ച അറിയിച്ചു. ഇതോടൊപ്പം തന്നെ ജനറൽ ഡയറക്‌ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസാത്ത്) തായ്‌ലാന്റുകാർക്ക് സഊദിയിലേക്ക് പ്രവേശിക്കാനും അനുമതി നൽകുന്ന തീരുമാനവും സ്ഥിരീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള 32 വർഷത്തെ തർക്കത്തിന് ശേഷമാണ് പ്രശ്‌ന പരിഹാരം കണ്ടതും നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചതും.

സഊദി – തായ്‌ലൻഡ്: മൂന്ന് പതിറ്റാണ്ടിന് ശേഷം ബന്ധം പുനഃസ്ഥാപിക്കുമ്പോൾ…. എന്തായിരുന്നു 1989 ൽ നടന്നത്?

സഊദി അറേബ്യയും തായ്‌ലൻഡും തമ്മിൽ 2022 ജനുവരി 25 നാണ് വീണ്ടും നയതന്ത്രബന്ധം പൂർണ്ണമായി പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതിനു പിന്നാലെ ഇരു രാജ്യങ്ങളിലും തങ്ങളുടെ അംബാസിഡർമാരെ നിയമിക്കാനും ധാരണയായിരുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഗ്രൂപ്പിൽ അംഗമാകാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക