തന്റെ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വാങ്ങി സന്തോഷിപ്പിക്കാൻ ഒരുങ്ങി നിൽക്കവെ വാഹനാപകടം; അധ്യാപികക്ക് ദാരുണ മരണം

0
3780

റിയാദ്: സഊദിയിൽ സ്‌കൂളുകളുടെ രണ്ടാം സെമസ്റ്റർ അവസാന പരീക്ഷ തുടങ്ങുന്നതിനുള്ള ഒരുക്കത്തിനിടെ വാഹനാപകടത്തിൽ അധ്യാപിക ദാരുണമായി മരണപ്പെട്ടു. കിന്റർഗാർട്ടൻ സ്കൂൾ അധ്യാപികയാണ് തന്റെ വിദ്യാർഥികൾക്ക് വേണ്ടിയുള്ള സമ്മാനങ്ങൾ ഒരുക്കി കാത്തിരിക്കുന്നതിനിടെ ആകസ്മികമായ വാഹനാപകടത്തിൽ മരണം തട്ടിയെടുക്കപ്പെട്ടത്.

ജിസാനിലെ സ്വാംതയിലാണ് ദാരുണ അപകടം ഉണ്ടായത്. ജോലിസ്ഥലത്തേക്കുള്ള യാത്രാമധ്യേയാണ് അധ്യാപിക വാഹനാപകടത്തിൽ പെട്ടത്. തെക്കൻ പ്രവിശ്യയായ ജിസാനിലെ സ്വാംതാ ഗവർണറേറ്റിലെ പ്രധാന റോഡുകളിലൊന്നിൽ വെച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ അധ്യാപിക പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവം പ്രദേശവാസികളിൽ ഞെട്ടലും ദുഃഖവും പടർത്തി. ആദരിക്കുന്നതിനും കുട്ടികളെ പ്രചോദിപ്പിക്കുന്നതിനുമായി ടീച്ചർ തന്റെ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകാൻ ഒരുങ്ങി കാത്തിരിക്കുന്നതിനിടെയാണ് അപകടം. അധ്യാപികയുടെ മയ്യത് നിസ്കാരത്തിനും ഖബറടക്ക ചടങ്ങുകൾക്കും നിരവധി പേരാണ് ഒരുമിച്ചു കൂടിയത്.