ജിദ്ദ: ഒഐസിസി ജിദ്ദ- അമരമ്പലം പഞ്ചായത്ത് ജനറൽ ബോഡി യോഗം ശറഫിയ മലപ്പുറം ജില്ലാ ഓഫീസിൽ ചേർന്നു. സീനിയർ നേതാവ് ഹുസൈൻ ചുള്ളിയോടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പ്രസിഡന്റ് ഹക്കീം പാറക്കൽ ഉൽഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി അലവി ഹാജി കൊണ്ടോട്ടി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ ആസാദ് ചെറുകോട്, അഷ്റഫ് അഞ്ചാലൻ, മുഹമ്മദ് അസ്കർ കാളികാവ്, ജലീൽ മാടമ്പ്ര, മുഹമ്മദ് അലി എന്നിവർ സംസാരിച്ചു.
ജനാധിപത്യ മതേതര വിശ്വാസികൾ ഒറ്റകെട്ടായി നിൽക്കേണ്ട ഈ കാലത്ത് കോൺഗ്രസ് പ്രസ്ഥാനത്തിന് താങ്ങും തണലുമായി ഒഐസിസി പ്രവർത്തകർ ഒരു ചാലക ശക്തിയായി കൂടെയുണ്ടാവുമെന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
അനീസ് സ്വാഗതവും ജംഷീദ് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: പ്രസിഡന്റ്: അനീസ് തട്ടിയേക്കൽ
ജനറൽ സെക്രട്ടറി: സനൂപ് പൂക്കോട്ടുംപാടം
ട്രഷറർ: ജംഷാദ് ചുള്ളിയോട്
വൈസ് പ്രസിഡന്റുമാർ: എം.പി. ഫിനോസ്, ജംഷീദ് കിളിയിടുക്കിൽ, സെക്രെട്ടറിമാർ ഷാജി കൂറ്റം പാറ, സി. പി സാദിഖ്