ന്യൂഡൽഹി: അന്താരാഷ്ട്ര ഷെഡ്യൂൾഡ് വിമാന സർവീസുകൾക്കുള്ള വിലക്ക് ഇന്ത്യ നീക്കുന്നു. മാർച്ച് 27 മുതൽ അന്താരാഷ്ട്ര യാത്രാ വിമാനം സർവീസുകൾ പുനരാരംഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
2020 മാർച്ച് 23മുതലാണ് പതിവായി ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചത്. നീണ്ട രണ്ട് വർഷം നീണ്ട ഷെഡ്യൂൾഡ് വിമാനങ്ങൾക്കുള്ള വിലക്കാണു ഇന്ത്യ ഈ മാസാവസാനം നീക്കുന്നത്.

ഈ വർഷം ഫെബ്രുവരി 28 നാണ് അവസാനമായി സർവീസുകൾ നിർത്തലാക്കിയ കാലാവധി നീട്ടിയത്. മാർച്ചിലെ വേനൽകാല ഷെഡ്യൂളുകൾ മുതൽ സർവീസുകൾ പുനരാരംഭിക്കാനാണ് തീരുമാനമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.




