സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു

ജിദ്ദ: അംബാസഡർ ടാലന്റ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടായിരുന്ന സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു. മതനിരപേക്ഷതയ്ക്കും ജനകീയ സൗഹാർദ്ദങ്ങൾക്കും ഹൈദരലി തങ്ങൾ നൽകിയ നിസ്തുല സേവനങ്ങളെ പരിപാടിയിൽ പങ്കെടുത്തവർ ഓർത്തെടുത്തു. അദ്ദേഹം ജീവിതത്തിലുടനീളം നിലനിർത്തിയ ആദർശനിഷ്ഠയും സമഭാവനയും എല്ലാവർക്കും മാതൃകയാണെന്ന് സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

പരിപാടിയിൽ അക്കാദമി ഡയറക്ടർ നസീർ വാവക്കുഞ്ഞു ഹരിപ്പാട് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ മുൻ ചെയർമാൻ അഡ്വ. ഷംസുദീൻ മുഖ്യ പ്രഭാഷണം നടത്തി. സൈതലവി ചുക്കാൻ, ജംഷീർ, മുനീർ വി.പി എന്നിവർ സംസാരിച്ചു.

അക്കാദമി കോർഡിനേറ്റർ മുസ്തഫ കെ.ടി സ്വാഗതവും ആർ.പി ഷംസുദീൻ കണ്ണൂർ നന്ദിയും രേഖപ്പെടുത്തി.