റിയാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 7 മേഖലകളിൽ കനത്ത പൊടിക്കാറ്റ് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഏതാനും ദിവസങ്ങളായി വിവിധ ഭാഗങ്ങളിൽ കനത്ത പൊടിക്കാറ്റും ചാറ്റൽ മഴയും അനുഭവപ്പെടുന്നുണ്ട്. ഇത് ഏതാനും മണിക്കൂറുകൾ കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്.
അൽ-ജൗഫ്, വടക്കൻ അതിർത്തി, ഹായിൽ, റിയാദ്, നജ്‌റാൻ മേഖലകളുടെ ചില ഭാഗങ്ങളിൽ പൊടിക്കാറ്റ് വൈകീട്ട് അഞ്ചു മണി വരെ തുടരും. ദൂരക്കാഴ്ച കുറയുമെന്നും മുന്നറിയിപ്പുണ്ട്.
ഖസിം, അസീർ മേഖലകളുടെ ചില ഭാഗങ്ങളും പൊടിക്കാറ്റ് ഉബടാകുമെന്നും ദൂരക്കാഴ്ച പരിധി കുറയുമെന്നും കേന്ദ്രം സൂചിപ്പിച്ചു. വൈകുന്നേരം 5 മണി വരെ ഇതേ സ്ഥിതി തുടരുമെന്നാണ് റിപ്പോർട്ട്.




