ജിദ്ദ: കേരളത്തിന്റെ മതേതര മനസ്സ് കീഴടക്കിയ സൗമ്യനായ ഒരു രാഷ്ട്രീയ നേതാവായിരുന്നു അന്തരിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ എന്ന് ജിദ്ദ തിരുവുവിതാംകൂർ അസോസിയേഷൻ അനുസ്‌മരിച്ചു. രാഷ്ട്രീയ നേതൃപദവിയോടൊപ്പം തന്നെ മത സാമൂഹിക മേഖലകളിലും നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വേർപാട് കേരളത്തിന്റെ പൊതുസമൂഹത്തിന് നികത്താനാകാത്ത നഷ്ടമാണെന്നും പ്രസിഡന്റ് അലി തേക്കുതോട്, ജനറൽ സെക്രട്ടറി റഷീദ് ഓയൂർ എന്നിവർ അനുസ്മരണക്കുറിപ്പിൽ അറിയിച്ചു.




