സഊദിയിൽ ഇനി പ്രതിദിന കൊവിഡ് വാർത്താ സമ്മേളനവും കണക്കും ഉണ്ടാകില്ല

0
1135

റിയാദ്: രാജ്യത്ത് പ്രതിദിനം നടത്തിവരുന്ന കൊവിഡ് വിശകലനവും റിപ്പോര്‍ട്ടുമടങ്ങുന്ന വാര്‍ത്താസമ്മേളനം ഇനി ഉണ്ടാകില്ല. ഇന്ന് റിയാദിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോഗ്യമന്ത്രാലയം വക്താവ് ഡോ: മുഹമ്മദ് അബ്ദുല്‍ആലിയാണ് ഇക്കാര്യം അറിയിച്ചത്. ഇനി മുതൽ അത്യാവശ്യ സമയങ്ങളിലോ മറ്റേതെങ്കിലും ലക്ഷണങ്ങള്‍ കണ്ടെത്തുമ്പോഴോ മാത്രമേ വാർത്താ സമ്മേളനം ഉണ്ടാകുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.

അതോടൊപ്പം തന്നെ പ്രതിദിന കൊവിഡ് കേസുകളുടെ കണക്ക് പുറത്ത് വിടുന്നതും ഒഴിവാക്കും. വിദഗ്ധര്‍ക്കും മറ്റും ഇത് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ലഭിക്കും. മഹാമാരിയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളും സംഭവവികാസങ്ങളും അറിയിക്കുന്നതിന് വിവിധ മാർഗങ്ങളിലൂടെ ആശയവിനിമയം ഉണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ആനുകാലിക വാർത്താ സമ്മേളനത്തിന്റെ ചുമതലക്കാർക്കും വിവരങ്ങൾ ആശയവിനിമയം നടത്തുന്നതിനും സമൂഹത്തെ ബോധവത്കരിക്കുന്നതിനും പ്രയത്നിച്ചവർക്കും മാധ്യമ പ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു.