റിയാദ്: ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ നഗരത്തിന്റെ വിശദ വിവരങ്ങൾ ഇന്ന് പുറത്ത് വിട്ടു. സഊദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ച മുഹമ്മദ് ബിൻ സൽമാൻ ഫൗണ്ടേഷൻ “മിസ്ക്” പദ്ധതിയുടെ വിശാലമായ വിശദാംശങ്ങളാണ് ഇന്ന് പ്രസിദ്ധീകരിച്ചത്.
പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ നോൺ പ്രോഫിറ്റ് സിറ്റി പ്രോജക്റ്റിന്റെ അതിരുകൾ വെളിപ്പെടുത്തി. പദ്ധതി പ്രദേശത്തിന്റെ വടക്ക് വാദി ഹനീഫയുടെ അതിർത്തിയാണ്, തെക്ക് ഇർഖ പ്രദേശവുമാണ്. പടിഞ്ഞാറ് ഭാഗം വെസ്റ്റേൺ റിംഗ് റോഡിനാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഏകദേശം 3.4 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഒരു ഭൂമിയിലാണ് പദ്ധതി സ്ഥിതി ചെയ്യുന്നത്, ഫൗണ്ടേഷൻ സ്ഥാപിതമായതു മുതൽ ഇന്നുവരെയുള്ള പദ്ധതിയുടെ നടത്തിപ്പിനായി തന്റെ സ്വന്തം അകൗണ്ടിൽ നിന്ന് രാജകുമാരൻ നൽകിയാണ് ഫൗണ്ടേഷന്റെ പിന്തുണയും ധനസഹായവും ഉറപ്പാക്കുന്നത്.

നഗരത്തിലെ ഓഫീസ് സ്ഥലത്തിന്റെ വിസ്തീർണ്ണം 30,6000 ചതുരശ്ര മീറ്ററിൽ കൂടുതലായിരിക്കും. കൂടാതെ, ജീവനക്കാരുടെ എണ്ണം 20,000 എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരത്തിന്റെ പൊതു പദ്ധതിയിൽ നഗരവാസികൾക്കും സന്ദർശകർക്കും സേവനം നൽകുന്നതിനായി ഷോപ്പിംഗ്, വിനോദം, റെസ്റ്റോറന്റുകൾ എന്നിവയ്ക്കുള്ള ലക്ഷ്യസ്ഥാനമായി നഗരത്തിന്റെ പൊതു പദ്ധതിയിൽ ഏകദേശം 99,000 ചതുരശ്ര മീറ്റർ നീക്കിവച്ചിട്ടുണ്ട്. പ്രദേശത്തിന്റെ 44 ശതമാനവും ഗ്രീൻ മേഖലയും ഓപ്പൺ മേഖലയും ആയിരിക്കും.
നഗരത്തിന്റെ പൊതു പദ്ധതിയിൽ 500-ലധികം വില്ലകളും ടൗൺഹൗസുകളും വിവിധ വലുപ്പത്തിലുള്ള 6,000 അപ്പാർട്ടുമെന്റുകളും നൽകുന്ന റെസിഡൻഷ്യൽ സേവനങ്ങൾ ഉൾപ്പെടെ നിരവധി പദ്ധതികൾ ഉൾപ്പെടുന്നു. നഗരത്തിലെ ജനസംഖ്യ ഏകദേശം 18,000 ആളുകൾ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകത്തിലെ ആദ്യത്തെ നോൺ പ്രോഫിറ്റ് നഗരം പ്രഖ്യാപിച്ച് സഊദി കിരീടവകാശി




