കിഴക്കൻ, മധ്യ സഊദിയിൽ നേരിയ മഴ പെയ്തേക്കാം, പൊടിക്കാറ്റ് തെക്ക് ഭാഗത്തേക്ക് നീങ്ങുന്നു

0
1407

റിയാദ്: റിയാദിന്റെയും കിഴക്കൻ പ്രവിശ്യയുടെയും ചില ഭാഗങ്ങളിൽ ശനിയാഴ്ച്ച അങ്ങിങ്ങായി മഴക്കാറുകൾ ഉണ്ടാകുമെന്നും ഇത് മൂലം നേരിയ മഴ ഉണ്ടായേക്കാമെന്നും കാലാവസ്ഥ നിരീക്ഷണം. എന്നാൽ, അടുത്ത അഞ്ചു ദിവസങ്ങളിൽ കാര്യമായ മഴയൊന്നും ഉണ്ടാകില്ലെന്നും ഖസീം സർവകലാശാലയിലെ കാലാവസ്ഥാ കാലാവസ്ഥാ വിഭാഗം മുൻ പ്രൊഫസർ ഡോ: അബ്ദുല്ല അൽ മിസ്‌നാദ് പറഞ്ഞു.


ശനിയാഴ്ച്ച രാവിലെ പൊടിപടലം രാജ്യത്തിന്റെ തെക്ക് ഭാഗത്തേക്ക് നീങ്ങുമെന്നും അത് നജ്‌റാന്റെയും കിഴക്കൻ അസീറിന്റെയും കവാടങ്ങളിൽ എത്തിയെന്നും തെക്കൻ കാറ്റിന്റെ ആഘാതം കാരണം വടക്കോട്ട് വീണ്ടും മടങ്ങാനുള്ള സാധ്യതയുണ്ടെന്നും അൽ മിസ്‌നാദ് വിശദീകരിച്ചു. വെള്ളിയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ പൊടിക്കാറ്റ് അടിച്ചു വീശിയിരുന്നു. ചിലയിടങ്ങളിൽ നേരിയ മഴയും ഉണ്ടായിരുന്നു.