ഓടിക്കൊണ്ടിരിക്കെ കാരവൻ തീപിടിച്ചു പൂർണമായും കത്തി നശിച്ചു

0
3018

റിയാദ്: തബൂക്കിൽ ഓടിക്കൊണ്ടിരിക്കെ കാരവൻ തീപിടിച്ചു കത്തി നശിച്ചു. ചൊവ്വാഴ്‌ചയാണ് തബൂക്ക് നഗരത്തിലൂടെ സഞ്ചരിക്കുന്നതിനിടെ കാരവൻ വാഹനങ്ങളിലൊന്നിൽ വൻ തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ കാരവാൻ കത്തി നശിച്ചെങ്കിലും പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോർട്ട്.

കാരവാനിലുണ്ടായ വൈദ്യുത തകരാർ മൂലമാണെന്ന് തീപിടുത്തമെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധമായ തെളിവുകളാണ് ലഭ്യമായതെന്ന് ഉറവിടങ്ങൾ പ്രാദേശിക മധ്യമങ്ങളോട് വെളിപ്പെടുത്തി.

കാരവൻ പൂർണമായും കത്തിനശിച്ചതായും ആളപായമൊന്നും സംഭവിച്ചില്ലെന്നും തീ നിയന്ത്രണവിധേയമാക്കാൻ സിവിൽ ഡിഫൻസ് സംഘത്തിന് കഴിഞ്ഞതായും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.