സഊദിയിൽ ഇനി ഇലക്ട്രിക് കാറുകളുടെ യുഗം; ലൂസിഡ് കാർ ഫാകടറി വരുന്നു, പ്രതിവർഷം 150,000 കാറുകൾ നിർമ്മിക്കും

0
1841

റിയാദ്: ആഡംബര ഇലക്ട്രിക് കാറുകളുടെ നിർമ്മാണ രംഗത്തെ മുൻനിര കമ്പനിയായ ലൂസിഡ് കാർ കമ്പനി സഊദിയിൽ ഇളക്ട്രിക് കാർ നിർമ്മാണം പ്രഖ്യാപിച്ചു. ഇലക്ട്രിക് കാർ നിർമ്മാണ രംഗത്ത് ഏറെ പ്രശസ്തരായ ലൂസിഡ് ഗ്രൂപ്പ് ഇന്നലെയാണ് രാജ്യത്ത് ഒരു പുതിയ നിർമ്മാണ കേന്ദ്രം നിർമ്മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. ജിദ്ദ കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ ഒരു വ്യവസായ പ്ലോട്ടിനായി ലൂസിഡ് എമാർ ഇക്കണോമിക് സിറ്റിയുമായി 30 മില്യൺ ഡോളർ പാട്ടക്കരാർ ഒപ്പുവച്ചിട്ടുണ്ട്. 25 വർഷത്തെ പാട്ടക്കരാർ ലൂസിഡിനെ “ഓട്ടോമോട്ടീവ് നിർമ്മാണവും അസംബ്ലി സൗകര്യവും എല്ലാ അനുബന്ധ സേവനങ്ങളും ഒരുമിച്ച് നിർമ്മിക്കാനും പ്രവർത്തിപ്പിക്കാനും അനുവദിക്കും.

ഈ വർഷം ആദ്യ പകുതിയിൽ തന്നെ നിർമാണം ആരംഭിക്കാൻ ഉദ്ദേശിക്കുന്നതായി കമ്പനി സൂചിപ്പിച്ചു. പ്രതിവർഷം 150,000 കാറുകൾ വരെ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി കാർ ഫാക്ടറി നിർമ്മാണ രംഗത്ത് സഊദിയിൽ പ്രവർത്തനം തുടങ്ങുന്നത്.



ലൂസിഡ് മോട്ടോഴ്‌സ് ഗ്രൂപ്പിന്റെ ഏകദേശം 63 ശതമാനം ഓഹരികളും പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ കൈവശമാണ്. രാജ്യത്തിനെ പരമാധികാര സ്വത്ത്‌ ഫണ്ടായ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്), ലൂസിഡിലെ ഭൂരിഭാഗം ഓഹരിയും സ്വന്തമാക്കിയിട്ടുണ്ട്. ഓഹരികൾ കഴിഞ്ഞ മാസം യുഎസ് നാസ്ഡാക്ക് സ്റ്റോക്ക് മാർക്കറ്റിൽ ട്രേഡ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. ടെൽസയുടെ അമേരിക്കൻ എതിരാളിയാണ് ലൂസിഡ്. നിലവിൽ അതിന്റെ 62 ശതമാനം ഓഹരികളും പി ഐ എഫ് ൻറെ ഉടമസ്ഥതയിലാണ്. നിക്ഷേപം 22 ബില്യൺ ഡോളർ കവിഞ്ഞിട്ടുണ്ട്. ലൂസിഡ് എയർ ടെസ്‌ല മോഡൽ എസിനെ മറികടക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

മണിക്കൂറിൽ ലൂസിഡ് ഒരു കിലോവാട്ട് ഇലക്ട്രിസിറ്റി കൊണ്ട് 4.5 മൈൽ കൂടുതൽ ദൂരം ലൂസിഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ടെസ്ല മോഡൽ എസ് നെ മറികടക്കുന്നതാണ്. നിലവിൽ ടെസ്ല മോഡൽ എസ്ന്റെ ശേഷി ഒരു കിലോവാട്ട് ഇലക്ട്രിസിറ്റി കൊണ്ട് 4 മൈൽ മാത്രമാണ്.

ഇലക്ട്രിക് വാഹന നിർമാതാക്കളിൽ നിന്ന് നിരവധി അംഗീകാര സർട്ടിഫിക്കറ്റിനായി അഭ്യർത്ഥനകൾ ലഭിച്ചിട്ടുണ്ടെന്ന് സാസോ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. എല്ലാ കാർ ഡീലർമാരോടും നിർമ്മാതാക്കളോടും സഊദി മോഡൽ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നത് പാലിക്കാൻ സാസോ ആവശ്യപ്പെട്ടിട്ടുണ്ട്.

സഊദിയിൽ ഇനി ഇലക്ട്രിക് കാറുകളുടെ യുഗം, നിർമ്മാണം ആരംഭിക്കാൻ ലൂസിഡ്