ഈ ഘട്ടത്തിൽ ഫൈനൽ എക്‌സിറ്റ് റദ്ദാക്കാനാകില്ലെന്ന് ജവാസാത്

0
5796

റിയാദ്: പ്രൊബേഷണറി കാലയളവിൽ തൊഴിലാളികളുടെ ഫൈനൽ എക്‌സിറ്റ് വിസ റദ്ദാക്കാനാകില്ലെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസാത്) അറിയിച്ചു.തൊഴിലാളികൾക്കായി അവരുടെ പ്രൊബേഷണറി കാലയളവിൽ അബഷിർ പ്ലാറ്റ്‌ഫോം വഴി നേടിയ ഫൈനൽ എക്‌സിറ്റ് വിസ ഇലക്‌ട്രോണിക് രീതിയിൽ റദ്ദാക്കാനാകില്ലെന്നാണ് ജവാസാത്ത് വ്യക്തമാക്കിയത്.

തൊഴിൽദാതാക്കൾക്ക് അവരുടെ പ്രൊബേഷണറി കാലയളവിൽ ഫൈനൽ എക്‌സിറ്റ് വിസ ലഭ്യമാക്കുന്നത്, പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റുകൾ പരിശോധിക്കാതെ തന്നെ ഇലക്‌ട്രോണിക് രീതിയിൽ വിസ ഇഷ്യൂ ചെയ്യുന്നതിനുള്ള ഒരു സുഗമമായ സേവനമാണ്. ഡിജിറ്റൽ പരിവർത്തനത്തിനും ഇഷ്യു ചെയ്യൽ നടപടിക്രമങ്ങൾക്കും പുറമേ, പേപ്പർ ഉപയോഗം കുറയ്ക്കേണ്ടതിന്റെ ആവശ്യകത സജീവമാക്കുകയാണ് ഓൺലൈൻ വിസ ഇഷ്യൂസ് സേവനം ലക്ഷ്യമിടുന്നത്.