റിയാദ്: ജിസിസി രാജ്യങ്ങളിൽ നൽകിയ കൊറോണ വാക്സിനുകളുടെ എണ്ണം 109 ദശലക്ഷം ഡോസുകൾ കവിഞ്ഞതായി കണക്കുകൾ. സഊദി അറേബ്യയിൽ വൈറസിൽ നിന്നുള്ള രോഗമുക്തി നിരക്ക് 97 ശതമാനം ആയതായും ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
ഗൾഫ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ പുറത്ത് വിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമറക്കുന്നത്. ജിസിസി രാജ്യങ്ങളിൽ നൽകിയ മൊത്തം വാക്സിനുകളുടെ എണ്ണം 109,003,363 ഡോസുകളാണ്. 3,486,562 രോഗബാധയാണ് സ്ഥിരീകരിച്ചത്. ഇവരിൽ 3,353,607 രോഗികൾ രോഗമുക്തി നേടി. ആകെ മരണസംഖ്യ 18,620 ആണ്
അതേസമയം, സഊദി അറേബ്യയിൽ വൈറസിൽ നിന്നുള്ള രോഗമുക്തി നിരക്ക് 97 ആണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ ഇത് 96.2 ആണെന്നും ഗൾഫ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ പുറത്ത് വിട്ട കണക്കുകൾ വെളിപ്പെടുത്തുന്നു.
