ഉംറക്ക് ആർക്കും വരാം, പ്രായപരിധി ഒഴിവാക്കി

0
6808

മക്ക: ഉംറ ആവശ്യത്തിനും സന്ദർശനത്തിനും വരുന്നവർക്ക് ഇരു വിശുദ്ധ മസ്ജിദുകളിൽ പ്രവേശിക്കുന്നതിനുള്ള പ്രായപരിധി ഒഴിവാക്കി. ഇനി ഏത് പ്രായക്കാർക്കും മക്കയിലും മദീനയിലും പ്രവേശിക്കാമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

ആപ്ലിക്കേഷനിലൂടെ ആവശ്യമായ അനുമതി ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുമ്പോൾ തന്നെ “തവക്കൽന” ആപ്ലിക്കേഷനിൽ “ഇമ്മ്യൂൺ ” സ്റ്റാറ്റസ് പ്രത്യക്ഷപ്പെടുക മാത്രമാണ് ആവശ്യമുള്ളതെന്ന് മന്ത്രാലയം വിശദീകരിച്ചു.