റിയാദ്: കൈവശമുള്ള തുകയും ആഭരണങ്ങളും സംബന്ധിച്ച് യാത്രക്കാർക്കും രാജ്യത്തേക്ക് വരുന്നവർക്കും തിരികെ പോകുന്നവർക്കും ബോധവൽക്കരണം നൽകാൻ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകി.
രാജ്യത്തിന്റെ നിയന്ത്രണങ്ങൾ അനുസരിച്ച് അനുവദനീയമായ പണത്തിന്റെയും വിലപിടിപ്പുള്ള സ്വർണ്ണം ഉൾപ്പെടെയുള്ള വസ്തുക്കളുടെയും അളവ് പരിധി കടന്നാൽ രാജ്യത്തേക്ക് വരുന്നവരും പോകുന്നവരും ബന്ധപ്പെട്ട അധികാരികളോട് വെളിപ്പെടുത്തണമെന്നും സിവിൽ എവിയെഷൻ അതൊറിറ്റി ആവശ്യപ്പെട്ടു.
പണവും ആഭരണം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളും അവയുടെ ആകെ മൂല്യം 60,000 റിയാലിൽ കൂടുതലാണെങ്കിൽ ബന്ധപ്പെട്ട കസ്റ്റംസ് വകുപ്പുകളോട് വെളിപ്പെടുത്തണമെന്നാണ് നിർദേശം.





