‘സ്ഥാപക ദിനം’ ആഘോഷിച്ച് രാജ്യം; ആകാശത്തെങ്ങും വർണാഭമായ വെടിക്കെട്ട്, റിയാദിൽ നടന്ന ദൃശ്യങ്ങൾ

0
3285

റിയാദ്: സഊദി സ്ഥാപക ദിനം രാജ്യം സമുചിതമായി ആഘോഷിച്ചു. വിവിധ പരിപാടികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറിയത്. തലസ്ഥാന നഗരിയായ റിയാദിലെ “ബൊളിവാർഡിൽ” നടന്ന വെടിക്കെട്ട് ഏറെ മനോഹരവും കണ്ണഞ്ചിപ്പിക്കുന്നതുമായിരുന്നു. ഒരേസമയം 10 മിനിറ്റ് നീണ്ടുനിന്നതായിരുന്നു ഇത്.

ആർപ്പ് വിളികൾക്കിടയിൽ ഉയർന്നു പൊങ്ങിയ ഒരോ വെടികെട്ടും ആകാശത്ത് മനോഹരമായ ഒരു ദൃശ്യങ്ങളാണ് രൂപപ്പെടുത്തിയത്.

സ്ഥാപകൻ ഇമാം മുഹമ്മദ് ബിൻ സഊദിന്റെ പെയിന്റിംഗിന്റെ വിശിഷ്ടമായ പ്രദർശനത്തിനും സ്ഥാപക ദിനാഘോഷങ്ങൾ സാക്ഷ്യം വഹിച്ചു. ഒരു കുതിരപ്പുറത്ത് ഇമാമിന്റെ കഥാപാത്രം അവതരിപ്പിക്കുന്നയാളുടെ ഗംഭീരമായ പ്രവേശനവും, ഇരു വിശുദ്ധ മസ്ജിദുകളുടെ നാടെന്ന നിലയിലുള്ള രാജ്യത്തിന്റെ സ്ഥാനത്തേക്ക് വെളിച്ചം വീശുന്ന ചരിത്രപരമായ വിവരണങ്ങളും ഈ പെയിന്റിംഗിൽ ഉൾക്കൊള്ളുന്നു. ശത്രുവിനെ നേരിടാൻ ഐക്യവും മതത്തോട് ചേർന്നുനിൽക്കാനും പ്രേരിപ്പിക്കുന്നതായിരുന്നു പരിപാടി.

മുഹമ്മദ് അബ്ദു, അബ്ദുൾ മജീദ് അബ്ദുല്ല, റാഷിദ് അൽ-ഫാരിസ് എന്നിവരുൾപ്പെടെ നിരവധി കലാകാരന്മാരുടെ അകമ്പടിയോടെ സ്ഥാപക വേദിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട 10 സീനുകൾ ഉൾപ്പെടെ നിരവധി കലാപരിപാടികളാണ് അരങ്ങേറിയത്.

വീഡിയോകൾ👇

https://malayalampress.com/wp-content/uploads/2022/02/70_فيديو-عروض-الألعاب-النارية-في-بوليفارد-رياض-سيتي-ا.mp4
https://malayalampress.com/wp-content/uploads/2022/02/71_لوحة-الإمام-المؤسس-محمد-بن-سعود-في-مسيرة-البداية-ت.mp4