റിയാദ്: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. 841 കേസുകളാണ് പുതുതായി കണ്ടെത്തിയത്. മാസങ്ങൾക്കു ശേഷം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വൈറസ് ബാധയാണിത്. ഇതോടെ മൊത്തം വൈറസ് അണുബാധകളുടെ എണ്ണം 741,237 ആയി.
ഇതോടൊപ്പം തന്നെ ആശ്വാസമായി ഗുരുതര രോഗികൾ തുടർച്ചയായ രണ്ടാം ആഴ്‌ചയും കുറയുന്നത് തുടരുകയാണ്. 764 കേസുകൾ ആണ് ഇന്ന് രേഖപ്പെടുത്തിയത്.
രോഗമുക്തരുടെ എണ്ണവും വർധിക്കുന്നത് ഏറെ ആശ്വാസമാണ് നൽകുന്നത്. പുതിയ കേസുകളെക്കാൾ ഇരട്ടിയിലധികമാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,922 രോഗികൾ സുഖം പ്രാപിച്ചു. ഇതോടെ, മൊത്തം രോഗമുക്തരുടെ എണ്ണം 715,514 ആയി.
മരണനിരക്ക് ശ്രദ്ധേയമായ സ്ഥിരതയ്ക്ക് സാക്ഷ്യം വഹിക്കുന്നു. ഇന്ന് ഒരു മരണം രേഖപ്പെടുത്തി. ഇതോടെ മൊത്തം മരണസംഖ്യ എണ്ണം 8,987 ആയി.





