ജിസാൻ: പ്രദേശത്തെ സിവിലിയൻ വസ്തുക്കളെ ലക്ഷ്യമിട്ട് ഹൂതി മിലിഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിന് ശേഷം ജസാൻ മേഖലയിലെ കിംഗ് അബ്ദുല്ല വിമാനത്താവളം സാധാരണ നിലയിലായി. യാത്രക്കാരുടെയും ജീവനക്കാരുടെയും നീക്കങ്ങളും വിമാനത്താവളത്തിനുള്ളിലെ പ്രവർത്തനങ്ങളും സാധാരണ നിലയിൽ തന്നെ നടക്കുന്നതായി അൽ ഇഖ്ബാരിയ ചാനൽ വീഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. വിമാനങ്ങളുടെ പോക്ക് വരവുകളും സാധാരണ നിലയിൽ തന്നെയാണ്.
വിമാനത്താവളത്തിന് നേരെ വന്ന ആയുധ ഡ്രോൺ തകർത്തതായും അവശിഷ്ടങ്ങൾ പതിച്ച് 16 പേർക്ക് പരിക്കേറ്റതായും യെമനിലെ ഔദ്യോഗിക സർക്കാരിനെ പിന്തുണക്കുന്ന സഖ്യ സേന തിങ്കളാഴ്ച രാത്രി അറിയിച്ചിരുന്നു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.
വീഡിയോ 👇
ജിസാൻ വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം, 16 പേർക്ക് പരിക്ക്, മൂന്ന് യാത്രക്കാർക്ക് ഗുരുതരം