ജിദ്ദ: കന്യാകുമാരി മുതൽ എറണാകുളം വരെയുള്ള എട്ടു ജില്ലകളിൽ നിന്നുള്ള ജിദ്ദ പ്രവാസികളുടെ കൂട്ടായ്മയായ ജിദ്ദ തിരുവിതാംകൂർ അസ്സോസിയേഷൻ (ജെ ടി എ) പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി വനിതാവേദിയും ബാലവേദിയും രൂപീകരിച്ചു. ജെ ടി എ യുടെ പ്രവർത്തനങ്ങൾ ശക്തമാകുന്നതിനു വനിതകളുടെയും കുട്ടികളുടെയും പങ്കു വളരെ വലുതാണെന്നും, ആ സാഹചര്യം മനസ്സിലാക്കിയാണ് അവർക്കുവേണ്ടി പ്രത്യേക ശാഖ രൂപകരിച്ചെതെന്നും പ്രസിഡന്റ് അലി തേക്കുതോട് പറഞ്ഞു. രക്ഷാധികാരികളായ നസീർവാവാക്കുഞ്ഞു, ദിലീപ് താമരക്കുളം, വനിതവേദി കൺവീനർ ജ്യോതി ബാബുകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു,
സിയാദ് അബ്ദുള്ള രൂപകല്പന ചെയ്ത ജെ ടി എ യുടെ 2022 ലെ കലണ്ടർ ചടങ്ങിൽ പ്രകാശനം ചെയ്തു.
ജ്യോതി ബാബുകുമാർ (കൺവീനർ), ഖദീജ (ജോയിന്റ് കൺവീനർ), ആശാ സാബു (ചെയർപേഴ്സൺ), പ്രീത ഡെൻസൺ (ജോയിന്റ് ചെയർപേഴ്സൺ), സിജി ജിജോ (കലാവിഭാഗം കൺവീനർ) എന്നിവരെ വനിതാവേദിയുടെ ഭാരവാഹികളായും, പ്രജിൻ ജോൺസൻ(കൺവീനർ), അസ്മ സാബു (ചെയർപേഴ്സൺ) എന്നിവരെ ബാലാവേദി ഭാരവാഹികളായുംതീരുമാനിച്ചു.
കലാപരിപാടികൾക്ക് പ്രോഗ്രാം കമ്മിറ്റി കൺവീനർ ആഷിർ കൊല്ലവും, ചെയർമാൻ ഡെൻസൺ ചാക്കോയും നേതൃത്വം നൽകി. നൂഹ് ബീമാപള്ളി, സുൽഫി കൂട്ടിക്കട, ഷറഫുദ്ധീൻ പത്തനംതിട്ട, ഫസൽ ഓച്ചിറ, ശിഹാബ് താമരക്കുളം, ഖദീജ, പ്രീത ഡെൻസൺ, സിജി ജിജോ, ജ്യോതി ബാബുകുമാർ, ആശ സാബു, ശ്രീദിവ്യ അനിൽ, സിതാര നൗഷാദ്, ബേണ്സ്യ് സ്റ്റാൻലി, ഷാഹിന ആഷിർ, അസ്മ സാബു, അബ്ദുൽ ഗഫാർ, അനുശ്രീ അനിൽ, ലക്ഷ്മിശ്രീ, ഫൈഹ നൗഷാദ്, ജോൻ, ഷാജി, ആഷിർ കൊല്ലം, കാൽവിൻ, പ്രജിൻ, ഡാരിൽ, ജോഹിൻ, സ്റ്റാനിയ, നിസാർ, അനിൽകുമാർ, റഷീദ് ഓയൂർ എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രീത ഡെൻസൺ, സിജി ജിജോ എന്നിവർ പരിപാടി നിയന്ത്രിച്ചു.
വെൽഫെയർ കൺവീനർ സിയാദ് അബ്ദുള്ള, കായിക വിഭാഗം കൺവീനർ റാഫി ബീമാപ്പള്ളി, കലാവിഭാഗം കൺവീനർ നൂഹ് ബീമാപള്ളി, നവാസ് ചിറ്റാർ, മാഹീൻ കുളച്ചൽ, സുഭാഷ് വർക്കല, നൗഷാദ് ചവറ, മുജീബ് കന്യാകുമാരി,സാബുമോൻ പന്തളം മസൂദ് ബാലരാമപുരം തുടങ്ങിയവർ നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി റഷീദ് ഓയൂർ സ്വാഗതവും ട്രഷറർ മാജ സാഹിബ് നന്ദിയും പറഞ്ഞു.