ദുബൈ: ദുബൈയിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ആശ്വാസമായി പുതിയ തീരുമാനം. ദുബൈയിലേക്ക് വരാനായി ഇന്ത്യയിലെ ഇന്ത്യയിലെ വിമാനത്താളലങ്ങളില്‍ വെച്ചു നടത്തിവന്നിരുന്ന റാപ്പിഡ് പി.സി.ആര്‍ ടെസ്റ്റ് ഒഴിവാക്കിയത് പ്രവാസികൾക്ക് ഏറെ ആശ്വാസമാകും. എന്നാൽ, തീരുമാനം ദുബൈ വിമാനത്താവളത്തിലേക്ക് പോകുന്നവര്ക്ക് മാത്രമാണ് ആശ്വാസം. യു എ ഇ യിലെ മറ്റു വിമാനത്താവളങ്ങളിലേക്ക് പോകുന്നതിനായി നിലവിലെ പരിശോധന തുടരും.
റാപ്പിഡ് ടെസ്റ്റ് ഒഴിവാക്കിയെങ്കിലും 48 മണിക്കൂറിനിടയിലെ ആര്‍ടിപി.സി.ആര്‍ നെഗറ്റീവ് റിസല്‍റ്റ് നിര്‍ബന്ധമാണ്. കൂടാതെ, ദുബായില്‍ എത്തിയാലും എയര്‍പോര്‍ട്ടില്‍ വെച്ചു പരിശോധന ഉണ്ടാകും. നെഗറ്റീവ് റിസല്‍റ്റ് വരുന്നത് വരെ ക്വാറന്‍റൈനില്‍ ഇരിക്കണമെന്നാണ് ദുബായ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിര്‍ദേശം. യുഎഇയിലെ മറ്റ് എമിറേറ്റുകളിലേക്ക് യാത്ര ചെയ്യുന്നവര്‍ കേരളത്തിലെ വിമാനത്താവളത്തില്‍ നിന്ന് റാപിഡ് ടെസ്റ്റ് എടുക്കണം.
യാത്ര പുറപ്പെടുന്നതിന് 6 മണിക്കൂറിനിടയില്‍ നടത്തിയിരുന്ന ഈ പരിശോധന പ്രവാസികള്‍ക്ക് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതേ തുടർന്ന് പലരുടേയും യാത്ര മുടങ്ങുന്നതും പതിവായിരുന്നു. റാപ്പിഡ് ടെസ്റ്റ് ഒഴിവാക്കണമെന്ന് വിവിധ കോണുകളിൽ നിന്നു ആവശ്യം ഉയര്‍ന്നിരുന്നു. നിയമം പിന്‍വലിച്ചതോടെ പ്രവാസികള്‍ക്ക് യാത്രാ തടസ്സം ഒഴിവാകുന്നതിന് പുറമെ, സമയ-സാമ്പത്തിക ലാഭവും ലഭിക്കുമെന്ന ആശ്വാസവുമുണ്ട്.