റിയാദ്: സഊദിയിൽ ബാങ്ക് വിളി സമയത്ത് സംഗീതം വെച്ചാൽ 1,000 റിയാൽ പിഴ ഈടാക്കും. പൊതു അഭിരുചി നിയമ ലംഘനങ്ങളിൽ ഉൾപ്പെടുന്നതാണിത്. ദിവസത്തിൽ 5 തവണ പള്ളികളിൽ നിന്ന് ബാങ്ക് അല്ലെങ്കിൽ പ്രാർത്ഥനയ്ക്കുള്ള ആഹ്വാനത്തിനിടെ മാനിക്കാതെ ഉച്ചത്തിൽ സംഗീതം വെക്കുന്നവർക്കാണ് പിഴ.

മസ്ജിദിൽ നിന്ന് അദാൻ വിളിക്കുമ്പോൾ സംഗീതം ഉച്ചത്തിൽ വെക്കുന്നവർ പിടിക്കപ്പെട്ടാൽ 1,000 റിയാൽ പിഴ ചുമത്തും. ലംഘനം ആവർത്തിച്ചാൽ പിഴസംഖ്യ 2,000 റിയാലായി ഉയരും. പള്ളിയിൽ നിന്ന് ബാങ്ക് വിളിക്കുമ്പോൾ ഉച്ചത്തിൽ സംഗീതം പ്ലേ ചെയ്താൽ മാത്രമേ പിഴ ചുമത്തൂ. കാറുകളിലും വീടുകളിലും ഉച്ചത്തിലുള്ള സംഗീതം പ്ലേ ചെയ്യുന്നവർക്കും ഇത് ബാധകമാണ്.

താമസസ്ഥലങ്ങളിൽ സംഗീതത്തിന്റെ ശബ്ദം ഉയർത്തുന്നവർക്കെതിരെയും പിഴ ചുമത്തും. അയൽവാസികളുടെ പരാതിയിലാണ് 500 റിയാൽ പിഴ ചുമത്തുക.




