സഊദി പ്രവാസികളുടെ പുതിയ പ്രതിസന്ധിയിൽ ഇടപെടൽ അത്യാവശ്യം

0
6482

കരിപ്പൂർ: മടക്ക യാത്രയുമായി ബന്ധപ്പെട്ട സഊദി പ്രവാസികളുടെ പുതിയ പ്രതിസന്ധിയിൽ ഇടപെടൽ അത്യാവശ്യം. സെക്കൻഡ് ഡോസ് വാക്സിൻ സ്വീകരിച്ച് 8 മാസം കഴിഞ്ഞാൽ ബൂസ്റ്റർ ഡോസ് എടുത്തില്ലെങ്കിൽ ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടപ്പെടുമെന്ന തീരുമാനം പ്രാബല്യത്തിൽ വന്നതോടെയാണ് പുതിയ പ്രതിസന്ധി ഉടലെടുത്തത്.

ഇതിന്റെ ഭാഗമായി രണ്ടാം ഡോസ് വാക്സിൻ എടുത്തവരിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർക്ക് സഊദി യാത്രക്ക് ബോഡിംഗ് പോലും നൽകില്ലെന്ന നിലപാട് വിമാന കമ്പനികൾ സ്വീകരിച്ചതോടെ യാത്ര പോലും മുടങ്ങുന്ന സ്ഥിതിയാണുള്ളത്. ഇക്കാര്യത്തിൽ സഊദി ഭാഗത്ത് നിന്നും പ്രത്യേക സർക്കുലർ ഇല്ലെങ്കിലും വിമാന കമ്പനികൾ എട്ട് മാസം കഴിഞ്ഞവർക്ക് ഇമ്മ്യൂൺ ഇല്ലാതെ ബോർഡിങ്ങ് നൽകാതെ മടക്കുകയാണ്.

നിലവിൽ ഇന്ത്യയിൽ സെക്കൻഡ് ഡോസ് സ്വീകരിച്ച് 9 മാസം കഴിഞ്ഞ 60 വയസ്സ് പൂർത്തിയായവർക്കാണു ബൂസ്റ്റർ ഡോസ് നൽകുന്നത്. അല്ലാത്തവർക്ക് ബൂസ്റ്റർ ഡോസ് ലഭിക്കുന്നില്ല. സഊദി പ്രവാസികൾക്ക് ആണെങ്കിൽ എട്ട് മാസം കഴിഞ്ഞാൽ ബൂസ്റ്റർ നിർബന്ധവുമാണ്. ഇതാണ് കടുത്ത പ്രതിസന്ധി തീർക്കുന്നത്. നേരത്തെ നാട്ടിലെത്തി മടങ്ങുന്നവരെയാണ് ഇത് കടുത്ത പ്രതിസന്ധിയിൽ ആക്കുന്നത്.

നിലവിലെ ഈ പ്രതിസന്ധി തരണം ചെയ്യാൻ നാട്ടിൽ ഉള്ള പ്രവാസികൾക്ക് എത്രയും പെട്ടെന്ന് ബൂസ്റ്റർ ഡോസ് സ്വീകരിക്കാനുള്ള അവസരം സർക്കാർ ഒരുക്കണമെന്നും 16 വയസ്സിനു മുകളിൽ പ്രായമുള്ള സഊദി പ്രവാസികൾക്ക് പ്രായഭേദമന്യേ ബൂസ്റ്റർ ഡോസ് സ്വീകരിക്കാനുള്ള അവസരം സർക്കാർ ഒരുക്കണമെന്നുമാണ് ആവശ്യം. അതോടൊപ്പം സെക്കൻഡ് ഡോസ് സ്വീകരിച്ച് 9 മാസം പിന്നിട്ടവർക്ക് മാത്രമേ ബൂസ്റ്റർ ഡോസ് സൽകുകയുള്ളൂ എന്ന നിബന്ധനയിലും പ്രവാസികൾക്കായി മാറ്റം വരുത്തണമെന്നും ആവശ്യമുണ്ട്.

വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം 👇

വാട്സ്ആപ്പ്