വിമാനത്തിൽ അധാർമികമായി പെരുമാറിയാൽ അര മില്യൺ പിഴയും 5 വർഷം വരെ തടവും

0
1731

റിയാദ്: വിമാനത്തിൽ മറ്റു യാത്രക്കാരനോടോ ഏതെങ്കിലും കാബിൻ ക്രൂ അംഗത്തിനോ നേരെയുള്ള പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായ ശാരീരിക അതിക്രമം, ആക്രമണം, ഉപദ്രവം അല്ലെങ്കിൽ ധാർമികതക്ക് നിരക്കാത്ത പ്രവൃത്തികൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി സഊദി പബ്ലിക് പ്രോസിക്യൂഷൻ.

ഇത്തരം പ്രവൃത്തികൾ കുറ്റവാളിയുടെ അറസ്റ്റിന് കാരണമായേക്കാവുന്ന വലിയ കുറ്റകൃത്യങ്ങളായി കണക്കാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ഊന്നിപ്പറഞ്ഞു. 500,000 റിയാൽ വരെ പിഴയും അഞ്ച് വർഷത്തെ തടവും പ്രതികൾക്കെതിരെ ലഭിക്കുമെന്നും പ്രോസിക്യുഷൻ മുന്നറിയിപ്പിൽ വ്യക്തമാക്കി.